ഇടപ്പാളയം പ്രവാസി കൂട്ടായ്മ ഈദ്, ഓണം ആഘോഷം
text_fieldsഇടപ്പാളയം പ്രവാസി കൂട്ടായ്മ ഈദ്, ഓണം ആഘോഷത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ കുവൈത്ത് ചാപ്റ്ററിന്റെ ഈദ്, ഓണം ആഘോഷം അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. ‘ഇടപ്പാളയം ഫെസ്റ്റ്’ എന്ന പേരിൽ നടന്ന ആഘോഷം ഇടപ്പാളയം മുൻ ഗ്ലോബൽ പ്രസിഡന്റും ഖത്തർ ചാപ്റ്റർ പ്രസിഡന്റുമായ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് സുബൈർ മറവഞ്ചേരി അധ്യക്ഷത വഹിച്ചു.
ജനറൽ കോഓഡിനേറ്റർ മോഹൻ ദാസ് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മുസ്തഫ കമാൽ, അലി കുറ്റിപ്പാല, ഫൈസൽ കോലക്കാട്, അനീഷ് ബാബു എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ നൗഫൽ കോലക്കാട് സ്വാഗതവും ബഷീർ കാലടിയുടെ നന്ദിയും പറഞ്ഞു.
വിഭവസമൃദ്ധമായ ഓണസദ്യ, എടപ്പാൾ വിശ്വൻ അവതരിപ്പിച്ച ഗാനമേള, താൽ ഡാൻസ് ഗ്രൂപ്പിന്റെ കലാപരിപാടികൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.

