ഐ.ഡി.എ.കെ ഹെൽത്ത് ഗൈഡ് പ്രകാശനവും കൾചറൽ പ്രോഗ്രാമും
text_fieldsഐ.ഡി.എ.കെ ഓറൽ ഹെൽത്ത് ഗൈഡിന്റെ ഒമ്പതാം വാല്യം പ്രകാശനം ഇന്ത്യൻ എംബസി
ഫസ്റ്റ് സെക്രട്ടറി മനസ് രാജ് പട്ടേൽ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ ഡെന്റിസ്റ്റ്സ് അലയൻസ് ഇൻ കുവൈത്ത് (ഐ.ഡി.എ.കെ) ഓറൽ ഹെൽത്ത് ഗൈഡിന്റെ ഒമ്പതാം വാല്യം പ്രകാശനവും കൾചറൽ പ്രോഗ്രാമും റീജൻസി ഹോട്ടലിൽ നടന്നു.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി മനസ് രാജ് പട്ടേൽ, കുവൈത്ത് ആരോഗ്യ മന്ത്രാലയം ദന്തൽ അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അഹ്മദ് അസദിന് കോപ്പി കൈമാറി ഗൈഡ് പ്രകാശനം ചെയ്തു. കുവൈത്ത് യൂനിവേഴ്സിറ്റി കോളജ് ഓഫ് ഡെന്റിസ്ട്രി ഡീൻ ഡോ. റഷീദ് അൽ അസീമി ഉൾപ്പെടെ ദന്തരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഐ.ഡി.എ.കെ പ്രസിഡന്റ് ഡോ. ജോർജ് പി. അലക്സ് അധ്യക്ഷത വഹിച്ചു.
ദന്തരോഗ ബോധവത്കരണത്തിന്റെ ഭാഗമായി രണ്ടു വർഷത്തിലൊരിക്കലാണ് ഐ.ഡി.എ.കെ ഓറൽ ഹെൽത്ത് ഗൈഡ് പുറത്തിറക്കുന്നത്.
ഐ.ഡി.എ.കെ കൾചറൽ പ്രോഗ്രാമിൽ നിന്ന്
ഡോ. ലിനി മാത്യുവിന്റെ നേതൃത്വത്തിലുള്ള എഡിറ്റോറിയൽ ടീമാണ് ഇത്തവണ ഗൈഡ് തയാറാക്കിയത്. 2023, 2024 വർഷങ്ങളിലെ ഐ.ഡി.എ.കെ ഓഫ് ദി ഇയർ അവാർഡ് ജേതാക്കൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു. ഡോ. ഇ.ടി. റോയി, ഡോ. ജേക്കബ് ലോനപ്പൻ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.
ജനറൽ സെക്രട്ടറി ഡോ. ജിജൻ സാം തോമസ് സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ. റോഷില മാത്യു നന്ദിയും പറഞ്ഞു. ഡോ. റീബി തോമസ്, ഡോ. സ്മിത ദേവദാസ്, ഡോ. ഷാലിൻ സൈമൺ, ഡോ. അമൃത ഗീവർഗീസ് എന്നിവർ നേതൃത്വം നൽകി.ഡോ. അയ്ഷ ജോണിന്റെ നേതൃത്വത്തിൽ ഐ.ഡി.എ.കെ കൾചറൽ കമ്മിറ്റി അണിയിച്ചൊരുക്കിയ കലാപ്രകടനങ്ങളും നടന്നു. ഐ.ഡി.എ.കെ അംഗങ്ങൾ, കുടംബാംഗങ്ങൾ എന്നിവരുൾപ്പെടെ 120ലധികം പേർ വിവിധ കലാപ്രകടനങ്ങളുമായി വേദിയിലെത്തി.
സൗമ്യ പ്രതാപ്, ഡോ. സി.വി. സന്തോഷ്, ഡോ. ദിവ്യ ജോൺ, ഡോ. ജോർജ് പി. അലക്സ്, നെബു അലക്സാണ്ടർ, ഷൈമൺ ചേലാട്, ഡോ. അജു വിൽസൺ എന്നിവർ കൾചറൽ പ്രോഗ്രാം എകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

