Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കലാമാമാങ്കമായി ഐ.സി.എസ്.കെ സീനിയർ ‘പാരഡൈം’

text_fields
bookmark_border
കലാമാമാങ്കമായി ഐ.സി.എസ്.കെ സീനിയർ ‘പാരഡൈം’
cancel
camera_alt

ഐ.സി.എസ്.കെ ആർട്സ് ഫെസ്റ്റിവൽ ജേതാക്കളായ ടീം ട്രോഫി ഏറ്റുവാങ്ങുന്നു

കുവൈത്ത് സിറ്റി: കലയുടെയും സംഗീതത്തിന്റെയും സർഗാത്മകതയുടെയും വർണ്ണാഭമായ ആഘോഷരാവിന് സാക്ഷ്യം വഹിച്ച് ദി ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സീനിയർ വിഭാഗത്തിന്റെ വാർഷിക ആർട്സ് ഫെസ്റ്റിവലായ 'പാരഡൈം -2026'. ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത കലോത്സവത്തിൽ സ്റ്റേജ്, നോൺ-സ്റ്റേജ് വിഭാഗങ്ങളിലായി 49 ഇനങ്ങൾ അരങ്ങേറി.

കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഭാവനകൾക്ക് ചിറക് നൽകുന്നതിനുമുള്ള വേദിയായി പാരഡൈം മാറി. കുവൈത്തി ഗായകൻ ബദർ നൂരി മുഖ്യാതിഥിയായും ഹോളിഡേ ഇൻ ജനറൽ മാനേജർ സെയ്ഫ് എദീൻ മുഹമ്മദ് വിശിഷ്ടാതിഥിയായും പങ്കെടുത്തു.

ബി.എൽ.എസ്, എ.സി.എൽ.എസ് ട്രയിനർ നിഹാസ് വനിമൽ, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ശൈഖ് അബ്ദുൽ റഹിമാൻ, സെക്രട്ടറി അമർ മുഹമ്മദ്, വൈസ് ചെയർമാൻ വിനുകുമാർ നായർ, ഐ.സി.എസ്.കെ പ്രിൻസിപ്പലും സീനിയർ അഡ്മിനിസ്ട്രേറ്ററുമായ ഡോ.വി.ബിനുമോൻ, അമ്മാൻ പ്രിൻസിപ്പൽ രാജേഷ് നായർ, ഖൈത്താൻ പ്രിൻസിപ്പൽ ഗംഗാധർ ശിർസാഥ്, ഡയറക്ടർ ഷേർളി ഡെന്നിസ്, ജൂനിയർ പ്രിൻസിപ്പൽ സി. ഷീജ എന്നിവരും സ്കൂളിലെ വൈസ് പ്രിൻസിപ്പൽമാരും ഡെപ്യൂട്ടി വൈസ് പ്രിൻസിപ്പൽമാരും പ​ങ്കെടുത്തു.

വിദ്യാർത്ഥിനി പദ്മ ഗീത രചിച്ച പുസ്തകം, സ്കൂൾ വാർഷിക മാസികയായ 'ഇൻസ്പയർ 2026'എന്നിവ ചടങ്ങിൽ പ്രകാശനം ചെയ്തു. നിഹാസ് വനിമലിനെ ചടങ്ങിൽ ആദരിച്ചു. റൂത്ത് ആൻ ടോബി, എസ്തർ ഡിൻജെൻ എന്നിവരുടെ ഗാനമേളയും ബദർ നൂരിയുടെ ഗാനാലാപനവും ചടങ്ങിന്റെ മാറ്റുകൂട്ടി. വിദ്യാർത്ഥികളുടെ മോഡലിംഗ് റാംപ് വാക്ക്, കുച്ചിപ്പുഡി, മൈം പ്രകടനം, സംഗീത മത്സരം , നൃത്ത വിരുന്ന് എന്നിവ അരങ്ങേറി. കാറ്റഗറി മൂന്നിൽ ലക്ഷ്മി വൈഷ്ണവി ഭല്ലം, കാറ്റഗറി 4-ൽ അമേയ പ്രവീൺ, കാറ്റഗറി 5-ൽ എസ്തർ കമ്മു ഡിൻജെൻ എന്നിവർ കലാതിലകം പട്ടത്തിന് അർഹരായി. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഹൗസ് അടിസ്ഥാനത്തിൽ നടന്ന മത്സരങ്ങളിൽ വിക്ടേഴ്സ് ഹൗസ് ഒന്നാം സ്ഥാനവും ലീഡേഴ്സ് ഹൗസ് രണ്ടാം സ്ഥാനവും നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ICSK Senior ‘Paradigm’ as Kalamamangam
Next Story