ഐ.സി.എസ്.ജി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പ് കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി അബ്ബാസിയയിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. ഇന്ത്യൻ അംബാസഡർ ജീവസാഗർ പ്രദേശം സന്ദർശിക്കുകയും അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ വിതരണോദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
മേയ് 16ന് എംബസിയിൽ കൂടിയ വ്യവസായ-സാമൂഹിക-സംഘടനാ പ്രവർത്തകരുടെ യോഗത്തിന് ശേഷമാണ് കൊറോണ കാലത്ത് ഇന്ത്യന്‍ സമൂഹത്തെ സഹായിക്കാൻ ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പ് രൂപവത്കരിച്ചത്. ഒാൺകോസ്റ്റ്, ലുലു, സിറ്റി സെൻറർ, ഹൈവേ സെൻറർ തുടങ്ങിയ സ്ഥാപനങ്ങളിലെ ഓരോ പ്രതിനിധികളും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് രാജ്പാല് ത്യാഗിയുടെ നേതൃത്വത്തില്‍ 10 അംഗങ്ങളും അടങ്ങുന്നതാണ് ഗ്രൂപ്പ്. ഇതുവരെ 6000 കിറ്റുകൾ വിതരണം ചെയ്തു.
തൊഴിൽരഹിതർക്കും രണ്ടുമാസമായി ശമ്പളം കിട്ടാത്തവർക്കും www.icsgkuwait.org എന്ന വെബ്സൈറ്റ് വഴി സഹായത്തിന് അപേക്ഷിക്കാം. രാജ്യത്തിെൻറ വിവധ ഭാഗങ്ങളിലായി പത്ത് കോഓഒാഡിനേഷൻ ഗ്രൂപ്പുകളും 200ഓളം വളണ്ടിയമാരും പ്രവര്‍ത്തിച്ച് വരുന്നു. കെ.പി. സുരേഷാണ് ചീഫ് കോഓഡിനേറ്റർ. ഐ.സി.എസ്.ജി കമ്മിറ്റി അംഗങ്ങളായ ടി.എ. രമേശ്, അശോക് കൽറ, ജതിന്ദർ സൂരി, അജയ് ഗോയൽ, റീവൻ ഡിസൂസ, അമിതാഭ് രഞ്ജൻ (എംബസി പ്രതിനിധി), ജോൺ തോമസ് (യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ) എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കോവിഡ് പ്രോേട്ടാകോൾ പാലിച്ചാണ് ചടങ്ങ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.