ഐ.സി.ജി.എസ് സർഥക് നിരവധിപേർ സന്ദർശിച്ചു
text_fieldsഇന്ത്യൻ അംബാസഡർ പരമിത തൃപതി കപ്പൽ ഉദ്യോഗസ്ഥർക്കൊപ്പം
കുവൈത്ത് സിറ്റി: കുവൈത്തിൽ എത്തിയ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ (ഐ.സി.ജി.എസ്) സർഥക് നിരവധിപേർ സന്ദർശിച്ചു. നാല് ദിവസത്തെ സൗഹാർദ സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് കപ്പൽ ഷുവൈഖ് തുറമുഖത്ത് എത്തിയത്. ഇന്ത്യ-കുവൈത്ത് ബന്ധവും സൗഹാർദവും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ദൃഢവും ഉറച്ചതും പരസ്പര വിശ്വാസത്തിലും സഹകരണത്തിലും അധിഷ്ഠിതവുമാണെന്ന് ഇന്ത്യൻ എംബസി സംഘടിപ്പിച്ച ചടങ്ങിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത തൃപതി പറഞ്ഞു. വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിലുള്ള താൽപര്യവും പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള ആശയവിനിമയം വളർത്തുന്നതിൽ കുവൈത്തിലെ ഇന്ത്യൻസമൂഹം പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.
കുവൈത്തുമായി സമുദ്രസുരക്ഷ, ഭക്ഷ്യസുരക്ഷ, പുനരുപയോഗ ഊർജ്ജം, ഡിജിറ്റൽ നവീകരണം, ആരോഗ്യസംരക്ഷണം എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള പ്രതീക്ഷയും അവർ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

