ഐ.സി.ജി.എസ് സാർത്തക് ഗുഡ്വിൽ കുവൈത്തിൽ എത്തുന്നു
text_fieldsഐ.സി.ജി.എസ് സാർത്തക് ഗുഡ്വിൽ
കുവൈത്ത് സിറ്റി: ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ ഐ.സി.ജി.എസ് സാർത്തക് ഗുഡ്വിൽ കുവൈത്തിൽ എത്തുന്നു. ഡിസംബർ ഒമ്പതുമുതൽ 12 വരെ സന്ദർശനത്തിന്റെ ഭാഗമായി കപ്പൽ കുവൈത്തിൽ ഉണ്ടാകും. കുവൈത്തിന്റെയും ഇന്ത്യയുടെയും നാവിക-തീരസംരക്ഷണ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടിയുടെ ഭാഗമായിട്ടാണ് സന്ദർശനം.
സന്ദർശന കാലയളവിൽ സാർത്തക്കിലെ ഉദ്യോഗസ്ഥർ കുവൈത്ത് നാവിക സേനയുമായി ചേർന്ന് സംയുക്ത നാവിക അഭ്യാസവും നടത്തും. ഇരുരാജ്യങ്ങളുടെയും തീരസംരക്ഷണ സേനകൾക്കിടയിലെ പരസ്പര ധാരണയും പ്രവർത്തന സഹകരണവും ശക്തിപ്പെടുത്തുന്നതിൽ ഈ സന്ദർശനം സഹായകമാകും എന്നാണ് പ്രതീക്ഷ.
തദ്ദേശീയമായി നിർമിച്ച സാർത്തക്, ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ സമുദ്ര നിരീക്ഷണവും രക്ഷാപ്രവർത്തന ശേഷിയും വർധിപ്പിക്കാൻ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉപയോഗിക്കുന്ന അത്യാധുനിക ഓഫ്ഷോർ പട്രോൾ വെസൽ ആണ്.

