ഐ.സി.എഫ് ഉദ്ബോധന ക്ലാസ്
text_fieldsഐ.സി.എഫ് ഫര്‍വാനിയ സെന്‍ട്രല്‍ വാര്‍ഷിക കൗണ്‍സിലില്‍ അബ്ദുല്ല വടകര സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഐ.സി.എഫ് ഫര്‍വാനിയ സെന്‍ട്രല്‍ വാര്‍ഷിക കൗണ്‍സിലില്‍ പ്രവര്‍ത്തകര്‍ക്കു ഉദ്ബോധന ക്ലാസ് സംഘടിപ്പിച്ചു. അഹമദ് കെ മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ പ്രസിഡന്റ് സുബൈര്‍ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. നാഷനല്‍ പ്രസിഡന്റ് അബ്ദുല്‍ ഹകീം ദാരിമി പ്രാർഥന നടത്തി. ഐ.സി.എഫ്. കുവൈത്ത് നാഷനല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല വടകര വിഷയമവതരിപ്പിച്ചു സംസാരിച്ചു. ഐ.സി.എഫ് പ്രവര്‍ത്തകര്‍ മാതൃകാ ജീവിതം നയിക്കണമെന്ന് അദ്ദേഹം ഉണർത്തി. വാര്‍ഷിക കൗണ്‍സില്‍ ഫിനാന്‍സ് സെക്രട്ടറി ശുക്കൂര്‍ കൈപ്പുറം, നാഷനല്‍ പ്രതിനിധി നസീര്‍ തൃശൂര്‍ എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി നസീര്‍ വയനാട് സ്വാഗതവും, ഷൗക്കത്ത് പാലക്കാട് നന്ദിയും പറഞ്ഞു.

