ഐ.സി.എഫ് സാല്‍മിയ മദ്‌റസ മീലാദ് ഫെസ്റ്റ്
text_fieldsഐ.സി.എഫ് സാല്‍മിയ മദ്‌റസ മീലാദ് ഫെസ്റ്റ് ദഫ് ടീം
കുവൈത്ത് സിറ്റി: 'തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം' എന്ന പ്രമേയത്തില്‍ നടക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ഐ.സി.എഫ് സാല്‍മിയ മദ്‌റസ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാര്‍ഥികളുടെ വിവിധയിനം കലാപരിപാടികള്‍, ദഫ് മുട്ട്, മീലാദ് ഘോഷയാത്ര, മൗലിദ് സംഗമം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. അഖിലേന്ത്യ ഇസ്‍ലാമിക് എജുക്കേഷനല്‍ ബോര്‍ഡിനു കീഴില്‍ ഏഴ്, പത്ത് ക്ലാസുകളിലേക്ക് നടന്ന പൊതുപരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഉപഹാരം നല്‍കി.
ഐ.സി.എഫ് കുവൈത്ത് നാഷനല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല വടകര സമാപന സംഗമം ഉദ്ഘാടനം ചെയ്തു. ഇന്തോ-അറബ് കള്‍ച്ചറല്‍ ആൻഡ് ലാംഗ്വേജ് മിഷന്‍ സെക്രട്ടറി മുഹമ്മദ് അമീന്‍ സഖാഫി, ഐ.സി.എഫ് നാഷണല്‍ ആക്ടിങ് പ്രസിഡന്റ് അഹ്‌മദ് കെ മാണിയൂര്‍, അബൂ മുഹമ്മദ്, ശമീര്‍ മുസ്‌ലിയാര്‍, മുഹമ്മദലി സഖാഫി, സാദിഖ് കൊയിലാണ്ടി, ഉമർ ഹാജി ചപ്പാരപ്പടവ്, അബ്ദുസ്സലാം വിളത്തൂർ തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. റാശിദ് ചെറുശോല സ്വാഗതവും അബ്ദു സഖാഫി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

