ഐ.സി.എഫ് സാൽമിയ മദ്റസ മീലാദ് ഫെസ്റ്റ്
text_fieldsഐ.സി.എഫ് സാൽമിയ മദ്റസ മീലാദ് ഫെസ്റ്റ് നാഷനൽ ജനറൽ സെക്രട്ടറി സ്വാലിഹ്
കിഴക്കേതിൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഐ.സി.എഫ് സാൽമിയ മദ്റസയുടെ കീഴിൽ സംഘടിപ്പിച്ച മീലാദ് ഫെസ്റ്റിനു സമാപനം. ദസ്മ ടീച്ചേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ മദ്റസ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ദഫ് പ്രദർശനം, ഫ്ലവർ ഷോ, സ്കൗട്ട് , ഖവാലി, ബുർദ പാരായണം തുടങ്ങിയവ ചടങ്ങിനെ ആകർഷകമാക്കി. ക്വിസ് മത്സരം, എക്സിബിഷൻ, വിദ്യാർഥികളുടെ കാലിഗ്രഫി പ്രദർശനം തുടങ്ങിയവയും സംഘടിപ്പിച്ചു.
മദ്റസ മീലാദ് ഫെസ്റ്റിൽ ഫ്ലവർ ഷോ അവതരിപ്പിച്ച കുട്ടികൾ
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിനു കീഴിൽ കഴിഞ്ഞ അധ്യയന വർഷത്തെ പൊതു പരീക്ഷ ക്ലാസുകളിലെ വിജയികൾക്കുള്ള അംഗീകാര പത്രം ചടങ്ങിൽ വിതരണം ചെയ്തു. കെ.ജി മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കൂടുതൽ മാർക്ക് നേടിയ വിദ്യാർഥികൾകളെ മെമന്റോ നൽകി ആദരിച്ചു.ജി.സി.സി തലത്തിൽ ഏഴാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ അദ്നാൻ സർഫ്രാസിനെ അനുമോദിച്ചു. പൊതു ജനങ്ങൾക്കായി നടത്തിയ മീലാദ് ക്വിസിൽ ഒന്നാം സ്ഥാനം നേടിയ ഷാക്കിറ മുഹമ്മദിനുള്ള സമ്മാനവും കൈമാറി.
സമാപന സമ്മേളനത്തിൽ ഹാഷിം തളിപ്പറമ്പ് അധ്യക്ഷതവഹിച്ചു. ഐ.സി.എഫ് കുവൈത്ത് നാഷനൽ ജനറൽ സെക്രട്ടറി സ്വാലിഹ് കിഴക്കേതിൽ ഉദ്ഘാടനം ചെയ്തു. നാഷനൽ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.
അബുല്ല വടകര, അബൂ മുഹമ്മദ്, അബ്ദുറസാഖ് സഖാഫി, അബ്ദുൽ അസീസ് സഖാഫി, നവാസ് കൊല്ലം അബ്ദുൽ ലത്തീഫ് തോണിക്കാര, ഇബ്രാഹിം മുസ്ലിയാർ വെണ്ണിയോട്, മുഹമ്മദലി സഖാഫി, ജാഫർ വള്ളുവമ്പ്രം തുടങ്ങിയവർ പങ്കെടുത്തു. റാഷിദ് ചെറുശോല സ്വാഗതവും സമീർ മുസ്ലിയാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

