ഐ.സി.എഫ് കുവൈത്ത് ദേശീയ കൗൺസിൽ യോഗവും തെരഞ്ഞെടുപ്പും
text_fieldsഅലവി സഖാഫി തെഞ്ചേരി, സാലിഹ് കിഴക്കേതിൽ, സയ്യിദ് ഹബീബ് അൽ ബുഖാരി
കുവൈത്ത് സിറ്റി: ഐ.സി.എഫ് കുവൈത്ത് ദേശീയ കൗൺസിൽ യോഗം അബ്ബാസിയ ആസ്പയർ സ്കൂളിൽ നടന്നു. അബ്ദുല്ല വടകര ഉദ്ഘാടനം ചെയ്തു. അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യപ്രഭാഷണം നിർവഹിച്ചു.
കഴിഞ്ഞ സംഘടന വർഷത്തെ പൊതു റിപ്പോർട്ട് അബ്ദുല്ല വടകരയും വ്യത്യസ്ത സമിതി റിപ്പോർട്ടുകൾ റസാഖ് സഖാഫിയും അവതരിപ്പിച്ചു. ഷുക്കൂർ മൗലവി കൈപ്പുറം സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. സാലിഹ് കിഴക്കേതിൽ സ്വാഗതവും ഷബീർ അരീക്കോട് നന്ദിയും പറഞ്ഞു. ഐ.സി.എഫ് ഇന്റർനാഷണൽ കൗൺസിൽ സെക്രട്ടറി ശരീഫ് കാരശ്ശേരി പുനഃസംഘടനക്ക് നേതൃത്വം നൽകി. ഭാരവാഹികൾ: അലവി സഖാഫി തെഞ്ചേരി (പ്രസി), സാലിഹ് കിഴക്കേതിൽ (ജന. സെക്ര), സയ്യിദ് ഹബീബ് അൽ ബുഖാരി വൈലത്തൂർ (ഫിനാൻസ് സെക്ര), അബൂമുഹമ്മദ്, അഹ്മദ് സഖാഫി കാവനൂർ, അബ്ദുൽ അസീസ് സഖാഫി (ഡെ. പ്രസി),ഷുക്കൂർ മൗലവി കൈപ്പുറം, ബഷീർ അണ്ടിക്കോട് (നാഷണൽ കാബിനറ്റ്).
വകുപ്പ് സെക്രട്ടറിമാർ: അബ്ദുൽ റസാഖ് സഖാഫി പനയത്തിൽ (സംഘടന,ട്രൈനിങ്), നവാസ് ശംസുദ്ധീൻ (അഡ്മിൻ,ഐ.ടി), ശബീർ അരീക്കോട് (പി.ആർ,മീഡിയ), മുഹമ്മദ് അലി സഖാഫി (തസ്കിയ), ശുഐബ് മുട്ടം (വുമൺ എംപവർമെന്റ്), അബ്ദുലത്തീഫ് തോണിക്കര (ഹാർമണി, എമിനൻസ്), റഫീഖ് കൊച്ചനൂർ (നോളജ്), അബ്ദുല്ല വടകര (മോറൽ എജുക്കേഷൻ), സമീർ മുസ്ലിയാർ (വെൽഫയർ, സർവിസ്), അബ്ദുൽഗഫൂർ എടത്തിരുത്തി (പബ്ലിക്കേഷൻ), നൗഷാദ് തലശ്ശേരി (സാമ്പത്തികം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

