ഐ.സി.എഫ് മുഅല്ലിം ട്രെയിനിങ് സമാപിച്ചു
text_fieldsഐ.സി.എഫ് മുഅല്ലിം ട്രെയിനിങ്ങിൽ നൂറുദ്ദീൻ സഖാഫി ക്ലാസെടുക്കുന്നു
കുവൈത്ത് സിറ്റി: ‘ബെറ്റർ വേൾഡ്, ബെറ്റർ റ്റുമോറോ’ എന്ന പ്രമേയത്തിൽ ഐ.സി.എഫ് ആചരിക്കുന്ന മാനവ വികസന വർഷം കാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ്, സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ എന്നിവരുടെ നേതൃത്വത്തിൽ മദ്റസ അധ്യാപകർക്ക് ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു. മുപ്പത് ദിവസമായി നടന്ന ട്രെയിനിങ്ങിന്റെ സമാപനം സാൽമിയ ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ നടന്നു.
നാൽപതു ക്ലാസുകളിലായി നടന്ന ട്രെയിനിങ്ങിന് സമസ്ത ഖാരിഅ നൂറുദ്ദീൻ സഖാഫി നേതൃത്വം നൽകി. ഐ.സി.എഫ് കുവൈത്ത് നാഷനൽ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. സമാപന സംഗമം നാഷനൽ ദഅവാ പ്രസിഡന്റ് കാവനൂർ അഹ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. ഷുക്കൂർ മൗലവി, മുഹമ്മദലി സഖാഫി, ഹൈദരലി സഖാഫി എന്നിവർ സംബന്ധിച്ചു. നാഷനൽ എജുക്കേഷൻ പ്രസിഡന്റ് ബഷീർ അണ്ടിക്കോട് സ്വാഗതവും സമീർ മുസ്ലിയാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

