ഐ.സി.എഫ് കുവൈത്ത് ‘സ്വാതന്ത്ര്യദിന സംഗമം’
text_fieldsഐ.സി.എഫ് കുവൈത്ത് ‘സ്വാതന്ത്ര്യദിന സംഗമത്തിൽ’ ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി
കൊല്ലം സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി ‘സ്വാതന്ത്ര്യദിന സംഗമം’ സംഘടിപ്പിച്ചു.
സാൽമിയ എക്സലൻസി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ ജാഗ്രത അനിവാര്യമാണെന്നും മതേതരകക്ഷികൾ ജനാധിപത്യത്തോടും രാജ്യത്തോടുമുള്ള ബാധ്യതകൾ വിസ്മരിച്ച് അശ്രദ്ധരായതിന്റെ പരിണതിയാണ് ഇപ്പോൾ രാജ്യം അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ജാഗ്രത മറന്ന് ഇനിയും ഉറക്കം നടിച്ച് മുന്നോട്ട് പോയാൽ മതേതര ഇന്ത്യയുടെ ഭാവി അവതാളത്തിലാകും. ജനാധിപത്യ സമൂഹത്തിന്റെ പുതിയ ഉണർവുകൾ ആശാവാഹമാണെന്നും അദ്ദേഹം പറഞ്ഞു. ‘നീതി സ്വതന്ത്രമാകട്ടെ’ എന്ന ശീർഷകത്തിൽ നടന്ന സംഗമം ഐ.സി.എഫ് ഇന്റർനാഷണൽ കൗൺസിൽ പ്ലാനിങ് ബോർഡ് കൺവീനർ അബ്ദുല്ല വടകര ഉദ്ഘാടനം ചെയ്തു. കുവൈത്ത് ഐ.സി.എഫ് പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. നാഷണൽ ജനറൽ സെക്രട്ടറി സാലിഹ് കിഴക്കേതിൽ സംസാരിച്ചു. പ്രവാസി വായന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനം ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൈമാറി. ശുക്കൂർ മൗലവി, അഹ്മദ് സഖാഫി, അബ്ദുൽ അസീസ് സഖാഫി, സയ്യിദ് സാദിഖ് തങ്ങൾ എന്നിവർ സംബന്ധിച്ചു. ശബീർ സാസ്കോ സ്വാഗതവും ലത്തീഫ് തോണിക്കര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

