ഐ.സി.എഫ് ഖൈത്താൻ മദ്റസ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു
text_fieldsഐ.സി.എഫ് ഖൈത്താൻ മദ്റസ മീലാദ് ഫെസ്റ്റ് ദഫ് മത്സര സംഘം
കുവൈത്ത് സിറ്റി: ഐ.സി.എഫ് ഖൈത്താൻ ഇസ്‌ലാമിക് മദ്റസ മീലാദ് ഫെസ്റ്റ്- 2022 വർണാഭമായ പരിപാടികളോടെ സമാപിച്ചു. ഖുർആൻ പാരായണം, പ്രസംഗം, ഗാനാലാപനം, ബുർദ, കളറിങ്, ദഫ്മുട്ട് തുടങ്ങിയ ഇനങ്ങളിലായി നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. സാംസ്കാരിക സമ്മേളനം ഐ.സി.എഫ് ഇന്റർ നാഷനൽ ദഅവാ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു.
ദഅവാ സെക്രട്ടറി അബു മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഖൈത്താൻ മദ്റസ പ്രിൻസിപ്പൽ അഹ്‌മദ് സഖാഫി കാവനൂർ മുഖ്യപ്രഭാഷണം നടത്തി. കലയും സംസ്കാരവും ഉന്നതവ്യക്തിത്വങ്ങളെ സൃഷ്ടിക്കാനാവണമെന്നും മതപാഠശാലകൾ മനുഷ്യനിൽ സൃഷ്ടിക്കുന്നത് ഉത്തമ പൗരബോധവും മാനവികതയുമാണെന്നും അദ്ദേഹം പറഞ്ഞു.
വാർഷികപ്പരീക്ഷകളിലും വിവിധ മത്സരങ്ങളിലും ഉന്നത വിജയങ്ങൾ നേടിയ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. കലാപരിപാടികളിൽ സംബന്ധിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. അബ്ദുല്ല വടകര, മുഹമ്മദലി സഖാഫി, റഫീക്ക് കൊച്ചനൂർ, റഫീഖ് അഹ്‌സനി, ബാദ്ഷ മുട്ടന്നൂർ, സലീം മാസ്റ്റർ കൊച്ചനൂർ, ജാഫർ ചപ്പാരപ്പടവ്, റസാഖ് മുസ്‌ലിയാർ, ഹിബത്തുല്ല മുസ്‌ലിയാർ, നൗഷാദ് നൂറാനി, സിറാജ് തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

