Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ.സി.എഫ് അന്താരാഷ്ട്ര...

ഐ.സി.എഫ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം സമാപിച്ചു

text_fields
bookmark_border
ഐ.സി.എഫ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം സമാപിച്ചു
cancel

കുവൈത്ത് സിറ്റി: പ്രവാസ ലോകത്തെ മദ്റസ വിദ്യാർഥികൾക്കായി ഐ.സി.എഫ് സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം ഇന്റർനാഷണൽ ഗ്രാൻഡ് ഫിനാലെ സമാപിച്ചു. മദ്റസ, റീജിയൺ, ചാപ്റ്റർ, നാഷണൽ എന്നീ നാല് ഘട്ടങ്ങളിലായി നടന്ന മത്സരങ്ങൾക്ക് ശേഷമാണ് ഇന്റർനാഷണൽ ഗ്രാൻഡ് ഫിനാലെ അരങ്ങേറിയത്.

സബ് ജൂനിയർ വിഭാഗത്തിൽ അബൂദബി അബൂഹുറൈറ മദ്‌റസയിലെ മുഹമ്മദ് കഅബ് ഒന്നാം സ്ഥാനം നേടി. ഖത്തറിലെ തഅ്‌ലീമുൽ ഖുർആൻ അസീസിയ മദ്‌റസയിലെ ഐലാൻ മുഹമ്മദ് സഹ്രി നൗഫൽ രണ്ടാം സ്ഥാനവും ബഹ്‌റൈൻ ഹമദ് ടൗൺ മജ്മഅ് തഅ്‌ലീമുൽ ഖുർആൻ മദ്‌റസയിലെ ഇസും മുഹമ്മദ് ടി കെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജൂനിയർ വിഭാഗത്തിൽ ജിദ്ദ ഇമാം റാസി മദ്‌റസയിലെ മുഹമ്മദ് മാഹിർ ഒന്നാം സ്ഥാനത്തിന് അർഹനായി. ഒമാനിലെ ഗുബ്റ മദ്‌റസത്തുൽ ഹുദയിലെ മുഹമ്മദ് സ്വാലിഹ് രണ്ടാം സ്ഥാനവും അബൂദബി അബൂഹുറൈറ മദ്‌റസയിലെ അയാൻ അൻശദ് മൂന്നാം സ്ഥാനവും നേടി.

സീനിയർ വിഭാഗത്തിൽ കുവൈത്ത് ഖൈതാൻ ഐ.സി.എഫ് മദ്‌റസയിലെ അഹ്‌മദ് ഒന്നാം സ്ഥാനം നേടി. ഒമാൻ ഇബ്‌രി മർകസു തഅ്‌ലീമിൽ ഖുർആനിലെ അഹ്‌മദ് റബാഹ് എം രണ്ടാം സ്ഥാനവും സഊദി തുഖ്ബ ദാറുൽ ഹുദ മദ്‌റസയിലെ മുഹ്‌യിദ്ദീൻ ദർവേശ് നസീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഓൺലൈനിൽ നടന്ന മൽസരം ഈജിപ്തിലെ ജാമിഅ അൽ അസ്ഹർ കോളജ് ഓഫ് ഉസൂലുദ്ദീൻ പ്രിൻസിപ്പൽ ഡോ.ജമാൽ ഫാറൂഖ് ഗബ്രിൽ മഹ്‌മൂദ്‌ അൽ ദഖാഖ് ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ മുഖ്യാതിഥിയായി. അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ഐ.സി.എഫ്. ഇന്റർനാഷണൽ പ്രസിഡന്റ് മമ്പാട് അബ്ദുൽ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിസാർ സഖാഫി സന്ദേശം നൽകി. ഫാസിൽ നൂറാനി ഖുർആൻ പ്രഭാഷണം നടത്തി. അബ്ദുറശീദ് സഖാഫി മുക്കം സ്വാഗതവും ശരീഫ് കാരശ്ശേരി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - ICF International Quran Recitation Competition concludes
Next Story