ഐ.സി.എഫ് മാനവ വികസന വർഷം കാമ്പയിൻ
text_fieldsനൂറുദ്ദീൻ സഖാഫിക്ക് ഐ.സി.എഫ് നാഷനൽ കമ്മിറ്റി നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: ‘ബെറ്റർ വേൾഡ്, ബെറ്റർ റ്റുമാറോ’ എന്ന പ്രമേയത്തിൽ ഐ.സി.എഫ് ആചരിക്കുന്ന മാനവ വികസന വർഷം കാമ്പയിനിന്റെ ഭാഗമായി സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ നേതൃത്വത്തിൽ ഐ.സി.എഫ് മദ്റസ അധ്യാപകർക്ക് ഹിസ്ബ് ട്രെയിനിങ് സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി കുവൈത്തിലെത്തിയ നൂറുദ്ദീൻ സഖാഫിക്ക് കുവൈത്ത് ഐ.സി.എഫ് നാഷനൽ കമ്മിറ്റി സ്വീകരണം നൽകി.
സാൽമിയ ഐ.സി.എഫ് ഹാളിൽ നടന്ന സ്വീകരണ സംഗമത്തിൽ കുവൈത്ത് നാഷനൽ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. നാഷനൽ ദഅവാ പ്രസിഡന്റ് അഹ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. പബ്ലിക്കേഷൻ പ്രസിഡന്റ് സൈതലവി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. അഹ്മദ് കെ.മാണിയൂർ, ഷുക്കൂർ മൗലവി എന്നിവർ സംസാരിച്ചു. അബ്ദുല്ല വടകര സ്വാഗതവും അബൂമുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

