ഐ.സി.എഫ് ആഗോളയാത്രക്ക് സ്വീകരണം
text_fieldsകുവൈത്ത്സിറ്റി: ഐ.സി.എഫ് അന്തർദേശീയ തലത്തിൽ നടപ്പാക്കുന്ന മാനവ വികസന വർഷം പദ്ധതി പ്രചാരണ ഭാഗമായി നടത്തുന്ന സ്നേഹസഞ്ചാരത്തിന് കുവൈത്തിൽ സ്വീകരണം നൽകി. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സ്വീകരണസമ്മേളനം അബ്ദുല്ല വടകര ഉദ്ഘാടനം ചെയ്തു.
കുവൈത്ത് ഐ.സി.എഫ് പ്രസിഡന്റ് അലവി സഖാഫി അധ്യക്ഷത വഹിച്ചു. ഇന്റർനാഷനൽ കൗൺസിൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി ഒമാൻ, അബ്ദുൽ അസീസ് സഖാഫി മമ്പാട് (യു.എ.ഇ) എന്നിവർ സംസാരിച്ചു. സൈദലവി തങ്ങൾ സഖാഫി പ്രാർഥന നിർവഹിച്ചു. കെ. സാലിഹ് സ്വാഗതവും എ.എം. സമീർ നന്ദിയും പറഞ്ഞു.
അബ്ദുൽഹമീദ് ചാവക്കാട്, അഹ്മദ് സഖാഫി കാവനൂർ, ശുകൂർ മൗലവി കൈപ്പുറം, അബ്ദുൽ അസീസ് സഖാഫി കൂനോൽമാട്, ബഷീർ അണ്ടിക്കോട് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

