ഐ.സി.എഫ് ഈദ് സൗഹൃദ സംഗമം
text_fieldsഐ.സി.എഫ് ഈദ് സൗഹൃദ സംഗമത്തിൽ മുഹമ്മദ് അലി സഖാഫി പട്ടാമ്പി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണകൾ പുതുക്കി ഐ.സി.എഫ് കുവൈത്ത് നാഷണൽ കമ്മിറ്റി 'ഈദ് സൗഹൃദ സംഗമം' സംഘടിപ്പിച്ചു. അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ സംഗമം അബ്ദു റസാഖ് സഖാഫി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് നാഷണൽ പ്രസിഡന്റ് അലവി സഖാഫി അധ്യക്ഷത വഹിച്ചു.
മുഹമ്മദ് അലി സഖാഫി പട്ടാമ്പി മുഖ്യപ്രഭാഷണവും ഈദ് സന്ദേശവും നൽകി. ത്യാഗസന്നദ്ധതയും സഹജീവി സ്നേഹവുമാണ് ഈദിന്റെ യഥാർത്ഥ സന്ദേശമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അബ്ദുൽ അസീസ് സഖാഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി. പ്രവാസി കലാകാരന്മാർ അണിനിരന്ന ‘ഇശൽ സദസ്സ്', മദ്ഹ് ഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, ബുർദ, ഖവ്വാലി, അറബിക് നാഥ് എന്നിവ അരങ്ങേറി. കലാപരിപാടികൾക്ക് ഷബീർ സാസ്കോ നേതൃത്വം നൽകി. അബ്ദുൽ ലത്തീഫ് തോണിക്കര സ്വാഗതവും നൗഷാദ് തലശ്ശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

