Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഹ്മദ് തൽഹത്തിനെ ഐ.സി.എഫ് അനുമോദിച്ചു

text_fields
bookmark_border
അഹ്മദ് തൽഹത്തിനെ ഐ.സി.എഫ് അനുമോദിച്ചു
cancel
camera_alt

അഹ്മദ് തൽഹത്തിന് സർട്ടിഫിക്കറ്റ് കൈമാറുന്നു

കുവൈത്ത് സിറ്റി: ഐ.സി.എഫ് ഇൻറർനാഷണൽ കൗൺസിൽ (ഐസി) സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം (തിലാവ) സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുവൈത്ത് കൈത്താൻ മദ്റസ വിദ്യാർത്ഥി അഹ്മദ് തൽഹത്തിനെ ഐ.സി.എഫ് ഫർവാനിയ റീജിയൻ ആദരിച്ചു.

ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി റീജൻ പ്രസിഡണ്ട് സുബൈർ മുസ്ലിയാർ പെരുമ്പട്ട അധ്യക്ഷത വഹിച്ചു. നാഷണൽ നേതാക്കളായ അലവി സഖാഫി, അബു മുഹമ്മദ്, ബഷീർ അണ്ടി കോട്, ഷബീർ സാസ്കോ, വി.എം.ഗഫൂർ എന്നിവർ സംബന്ധിച്ചു.

റീജിയൺ കമ്മിറ്റിയുടെ ഉപഹാരം കുവൈത്ത് നാഷണൽ സെക്രട്ടറി സാലിഹ് കിഴക്കേതിൽ റീജിയൺ നേതാക്കളും ചേർന്ന് കൈമാറി. ഫർവാനിയ റീജൻ മെൻ്റർ ശുഹൈബ് മുട്ടം മുഖ്യാതിഥിയായി. ഷൗക്കത്ത് പട്ടാമ്പി സ്വാഗതവും നിസാർ പാമ്പത്ത് നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ICF congratulates Ahmad Talhat
Next Story