ഐ.സി.എഫ് ‘ഇലൽ അഹിബ്ബ’ യാത്ര സമാപിച്ചു
text_fields‘ഇലല് അഹിബ്ബ’ യാത്രക്ക് ഫഹാഹീല്‍ മഹ്ബൂലയില്‍ നല്കിയ സ്വീകരണത്തില്‍ അബ്ദുല്ല വടകര സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഐ.സി.എഫിന്റെ നേതൃത്വത്തിൽ ഒരാഴ്ചയായി നടന്ന സെൻട്രൽ, യൂനിറ്റ് തല ‘ഇലൽ അഹിബ്ബ’ യാത്ര സമാപിച്ചു. യൂനിറ്റ് തലത്തിൽ നടക്കുന്ന ഇലൽ ഖുലൂബ് കാമ്പയിനിന്റെ ഭാഗമായാണ് ഘടകങ്ങളില്‍ സന്ദര്‍ശന യാത്ര സംഘടിപ്പിച്ചത്. നാഷനൽ നേതാക്കളായ ഹബീബ് അൽ ബുഖാരി, സൈതലവി തങ്ങള്‍ സഖാഫി, അഹ്മദ് കെ. മാണിയൂർ, അലവി സഖാഫി തേഞ്ചേരി എന്നിവര്‍ യാത്രക്ക് നേതൃത്വം നല്കി.
ഫഹാഹീൽ സെൻട്രലിലെ മംഗഫ്, ഫഹാഹീൽ ടൗൺ, മഹ്ബൂല, സിറ്റി സെൻട്രലിൽ സാൽമിയ, ജഹ്റ സെൻട്രൽ, ജലീബ് സെൻട്രൽ, ഫർവാനിയ സെൻട്രലിൽ ഖൈത്താൻ, റിഗ്ഗാഇ, ഫർവാനിയ ഐ.സി.എഫ്. ഓഫിസ് ഹാൾ എന്നീ കേന്ദ്രങ്ങളിൽ യാത്രക്ക് സ്വീകരണങ്ങൾ ഒരുക്കി. നാഷനൽ നേതാക്കളായ അബ്ദുല്ല വടകര, ശുക്കൂർ മൗലവി കൈപ്പുറം, അഹ്മദ് സഖാഫി കാവനൂര്‍, അബ്ദുൽ അസീസ് സഖാഫി, റഫീഖ് കൊച്ചനൂർ, സമീർ മുസ്ലിയാർ, നൗഷാദ് തലശ്ശേരി എന്നിവർ വിവിധ കേന്ദ്രങ്ങളില്‍ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. ബഷീർ അണ്ടിക്കോട് യാത്ര കോഓഡിനേറ്റ് ചെയ്തു.
ഐ.സി.എഫ് ഹാളില്‍ നടന്ന സമാപന സംഗമത്തില്‍ സെന്‍ട്രല്‍ പ്രസിഡന്റ് സുബൈര്‍ മുസ്ലിയാര് പെരുമ്പട്ട അധ്യക്ഷത വഹിച്ചു. നസീര്‍ വയനാട് സ്വാഗതവും അബ്ദുല്‍ ഗഫൂര്‍ എടത്തിരുത്തി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

