ഐ.സി.എഫ് സി.എം. മടവൂർ അനുസ്മരണം
text_fieldsഐ.സി.എഫ് സി.എം മടവൂർ അനുസ്മരണത്തിൽ ജനറൽ സെക്രട്ടറി അബ്ദുല്ല വടകര മുഖ്യപ്രഭാഷണം നടത്തുന്നു
ഫര്‍വാനിയ: ഐ.സി.എഫ് ഫർവാനിയ സെൻട്രൽ കമ്മിറ്റി സി.എം. മടവൂർ മൗലിദ് സദസ്സും പ്രഭാഷണവും നടത്തി.അഗാധജ്ഞാന സമ്പാദനത്തിലൂടെയും ജീവിത വിശുദ്ധിയിലൂടെയും കേരളീയ മുസ്‍ലിംകൾക്ക് തണലായിനിന്ന സി.എമ്മിന്റെ ജീവചരിത്രം പഠിച്ച് ആത്മീയ മുന്നേറ്റത്തിന് പാതയൊരുക്കണമെന്ന് മുഖ്യപ്രഭാഷണത്തിൽ ഐ.സി.എഫ് ജനറൽ സെക്രട്ടറി അബ്ദുല്ല വടകര പറഞ്ഞു.
ഐ.സി.എഫ് സെൻട്രൽ പ്രസിഡന്റ് സുബൈർ മുസ്‍ലിയാർ അധ്യക്ഷത വഹിച്ചു. മർകസ് നോളജ്സിറ്റി സി.എ.ഒ അഡ്വ. തൻവീർ ഉമര്‍ ഉദ്ഘാടനം നിർവഹിച്ചു.ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമി പ്രാർഥനക്ക് നേതൃത്വം നൽകി.സലീം മാസ്റ്റർ സ്വാഗതവും ഫൈസൽ പയ്യോളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

