ഐസ് ഹോക്കി വേൾഡ് ചാമ്പ്യൻഷിപ്; പ്രതീക്ഷയോടെ കുവൈത്ത്
text_fieldsകുവൈത്ത് ഐസ് ഹോക്കി താരങ്ങൾ അർമീനിയയിൽ
കുവൈത്ത് സിറ്റി: ഐസ് ഹോക്കി ഡിവിഷൻ IV വേൾഡ് ചാമ്പ്യൻഷിപ്പിന് ഞായറാഴ്ച അർമീനിയയിൽ തുടക്കം. ആറ് ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ ഉദ്ഘാടന മത്സര കുവൈത്ത് ഞായറാഴ്ച ഉസ്ബകിസ്താനെ നേരിടും. 14ന് ഇന്തോനേഷ്യ, 16ന് അർമീനിയ,19ന് ഇറാൻ എന്നിങ്ങനെയാണ് കുവൈത്തിന്റെ എതിരാളികൾ.
ഏപ്രിൽ 13 മുതൽ 19 വരെ അർമീനിയയിലെ യെരേവനിലാണ് ചാമ്പ്യൻഷിപ് വേദി. ഇന്റർനാഷനൽ ഐസ് ഹോക്കി ഫെഡറേഷനാണ് സംഘാടകർ. കുവൈത്തിനെ കൂടാതെ ഇറാൻ, ഇന്തോനേഷ്യ, മലേഷ്യ, അർമീനിയ, ഉസ്ബകിസ്താൻ എന്നിവയാണ് ചാമ്പ്യൻഷിപ്പിലെ മറ്റു ടീമുകൾ. കിരീടം നേടുന്ന രാജ്യത്തിന് അടുത്ത ലോക ചാമ്പ്യൻഷിപ്പിൽ ഡിവിഷൻ III ലേക്ക് സ്ഥാനക്കയറ്റം ലഭിക്കും.
മത്സരത്തിന് ‘ബ്ലൂ ഹോക്കി‘ ടീം പൂർണമായും തയാറാണെന്ന് കുവൈത്ത് പ്രതിനിധി സംഘത്തിന്റെ തലവനും വിന്റർ സ്പോർട്സ് ക്ലബ് പ്രസിഡന്റുമായ ഫഹദ് അൽ അജ്മി പറഞ്ഞു. അൽ ഐനിൽ പത്തു ദിവസത്തെ പരിശീലന ക്യാമ്പിന് ശേഷമാണ് കുവൈത്ത് ചാമ്പ്യൻഷിപ്പിന് എത്തിയത്. യു.എ.ഇ പ്രോ ലീഗിലെ മുൻനിര ടീമുകൾക്കെതിരെ അവർ മൂന്ന് സൗഹൃദ മത്സരങ്ങളും പൂർത്തിയാക്കി. കുവൈത്ത് ശക്തമായ പ്രകടനം പുറത്തെടുക്കുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

