ഐസ് ഹോക്കി: കുവൈത്തിന് വെങ്കല മെഡൽ
text_fieldsഇന്റർനാഷനൽ ഐസ് ഹോക്കി ഫെഡറേഷൻ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ കുവൈത്ത് ടീം
കുവൈത്ത് സിറ്റി: മംഗോളിയയിൽ നടന്ന 2023ലെ ഇന്റർനാഷനൽ ഐസ് ഹോക്കി ഫെഡറേഷൻ (ഐ.ഐ.എച്ച്.എഫ്) ലോക ചാമ്പ്യൻഷിപ്പിൽ, ഡിവിഷൻ IVൽ കുവൈത്ത് ടീം വെങ്കല മെഡൽ നേടി. കുവൈത്തിന്റെ ചരിത്രത്തിലെ വലിയ നേട്ടമാണിത്.
അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് കടുത്ത മത്സരം നൽകിയ ഈ വിജയമെന്ന് ടീം അധികൃതർ വ്യക്തമാക്കി. നേട്ടത്തിൽ കളിക്കാരെയും സാങ്കേതിക, മാനേജിങ് അംഗങ്ങളെയും പബ്ലിക് അതോറിറ്റി ഫോർ സ്പോർട് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബാഷർ അബ്ദുല്ല അഭിനന്ദിച്ചു. കുവൈത്ത് വിന്റർ ഗെയിംസ് ക്ലബ് പ്രസിഡന്റ് ഫെയ്ദ് അൽ അജ്മി ചരിത്രവിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു.
കുവൈത്ത് താരം അൽ അൽ സർറാഫ് മികച്ച ഫോർവേഡ് അവാർഡ് നേടിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വിജയം അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവർക്ക് സമർപ്പിച്ചു.
ക്ലബിനെ പിന്തുണച്ചതിന് ഇൻഫർമേഷൻ ആൻഡ് കൾചറൽ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുറഹ്മാൻ അൽ മുതൈരി, കായിക ഉദ്യോഗസ്ഥർ എന്നിവരെയും അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

