ഒന്നാം ഉപപ്രധാനമന്ത്രിക്ക് ഐ.സി.ഡി.ഒ പരമോന്നത ബഹുമതി
text_fieldsഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഉൗദ് അസ്സബാഹ് അവാർഡ് ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഉൂദ് അസ്സബാഹിന് അന്താരാഷ്ട്ര സിവിൽ ഡിഫൻസ് ഓർഗനൈസേഷൻ (ഐ.സി.ഡി.ഒ) ഇന്റർനാഷനൽ കമാൻഡർ മെഡൽ. ഐ.സി.ഡി.ഒ നൽകുന്ന ഏറ്റവും ഉയർന്ന അംഗീകാരമാണിത്. ഐ.സി.ഡി.ഒ സെക്രട്ടറി ജനറൽ അർഗുജ് കലന്തർലി മെഡലും പ്രശംസാ പത്രവും സമ്മാനിച്ചു.
സിവിൽ പ്രൊട്ടക്ഷൻ സംവിധാനത്തെ പിന്തുണക്കുന്നതിലും സുരക്ഷയും സുരക്ഷാ ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലും അടിയന്തര ഘട്ടങ്ങളിലും പ്രതിസന്ധികളിലും പ്രതികരിക്കാൻ സ്ഥാപനങ്ങളുടെ സന്നദ്ധത വർധിപ്പിക്കുന്നതിലും ശൈഖ് ഫഹദിന്റെ നേതൃപാടവത്തിനും ഇടപെലിനുമുള്ള അംഗീകാരമായാണ് അവാർഡെന്ന് കലന്തർലി പറഞ്ഞു. സിവിൽ പ്രൊട്ടക്ഷൻ, സിവിൽ ഡിഫൻസ് മേഖലയിലെ കുവൈത്തിന്റെ അഭിമാനകരമായ നേട്ടത്തെയും സൂചിപ്പിച്ചു. കുവൈത്ത് ഫയർ ഫോഴ്സിന് ശൈഖ് ഫഹദ് നൽകുന്ന തുടർച്ചയായ പിന്തുണയെയും കലന്തർലി പ്രശംസിച്ചു.
സിവിൽ പ്രൊട്ടക്ഷൻ, സിവിൽ ഡിഫൻസ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംയുക്ത സഹകരണത്തിന്റെ വശങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു. കുവൈത്ത് ഫയർഫോഴ്സ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അൽ റൂമിയും സന്നിഹിതനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

