ഇന്ത്യന്‍ അംബാസഡറുമായി ഐ.ബി.പി.സി ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി
text_fieldsഇന്ത്യന്‍ അംബാസഡർ പരമിത തൃപതികൊപ്പം ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രഫഷനല്‍
കൗണ്‍സിലിൽ ഭാരവാഹികൾ
കുവൈത്ത്സിറ്റി: കുവൈത്തിലെ നിയുക്ത ഇന്ത്യന്‍ അംബാസഡർ പരമിത തൃപതിയുമായി ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രഫഷനല്‍ കൗണ്‍സിലിന്റെ (ഐ.ബി.പി.സി) ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി. എംബസിയില്നടന്ന കൂടിക്കാഴ്ചയില്‍ ഐ.ബി.പി.സി ചെയര്മാന് കൈസര്‍ ടി. ഷാക്കിര്‍, സെക്രട്ടറി കെ.പി.സുരേഷ്, ജോയന്റ് സെക്രട്ടറി സുനിത് അറോറ, ട്രഷറര്‍ കൃഷന് സൂര്യകാന്ത് എന്നിവര്‍ സംബന്ധിച്ചു.
കുവൈത്ത്-ഇന്ത്യ ഊഷ്മളമായ ബന്ധത്തില്‍ 24 വര്‍ഷത്തെ ഐ.ബി.പി.സി പ്രവര്‍ത്തനങ്ങളെ അംബാസഡർ ശ്ലാഗിച്ചു. ഇന്ത്യന്‍ എംബസിക്കുള്ള അചഞ്ചലമായ പിന്തുണ ഐ.ബി.പി.സി വ്യക്തമാക്കി.
സാമ്പത്തിക ഇടപെടല്‍, സാംസ്കാരിക ബന്ധം, സമൂഹിക ക്ഷേമം എന്നിവ ശക്തിപ്പെടുത്തൽ ലക്ഷ്യമിട്ട് നടത്തുന്ന എല്ലാ സംരംഭങ്ങളിലും സഹകരിക്കാനുള്ള സന്നദ്ധതയും ഐ.ബി.പി.സി അറിയിച്ചു.
നിയുക്ത സ്ഥാനപതിയുമായുള്ള കൂടിക്കാഴ്ചയില്‍ എംബസി ഡി.സി.എം. സഞ്ജയ് കെ.മല്ലുക, ഉദ്ദ്യോഗസ്ഥരായ ദേവേന്ദ്ര പുഞ്ച്, ഹരിത് കേതന് ഷാലത്ത് തുടങ്ങിയവരും സംബന്ധിച്ചു. ബുധനാഴ്ച നടക്കുന്നു ഐ.ബി.പി.സി 24 മത് വാര്‍ഷിക സമ്മേളനത്തില്‍ പരമിത തൃപതി പങ്കെടുക്കും. കുവൈത്ത് വാണിജ്യ കാര്യ മന്ത്രി ഖലീഫ അബ്ദുല്ല അല്‍ അജീല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. എച്ച്.സി.എല്‍ ടെക്ക് ചെയര്‍പേഴ്സണ്‍ റോഷ്നി നാടാര്‍ മല്‍ഹോത്ര മുഖ്യപ്രഭാഷണം നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

