ഐ.ബി.പി.സി മെറിറ്റോറിയസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
text_fieldsഐ.ബി.പി.സി മെറിറ്റോറിയസ് അവാര്‍ഡ് നേടിയ വിദ്യാർഥികൾ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ആദര്‍ശ് സ്വൈക, ഐ.ബി.പി.സി ഭാരവാഹികൾ എന്നിവർക്കൊപ്പം
കുവൈത്ത് സിറ്റി: ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷനല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി) ഇന്ത്യന്‍ സ്കൂളുകള്‍ക്കും വിദ്യാർഥികള്‍ക്കും ഏർപ്പെടുത്തിയ മെറിറ്റോറിയസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. എസ്.ഐ.എം.എസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, വിദ്യാർഥികള്‍, രക്ഷിതാക്കള്‍, ഐ.ബി.പി.സി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഈ വര്‍ഷം, 10, 12 ക്ലാസുകളില്‍ സി.ബി.എസ്.ഇ ബോര്‍ഡില്‍ 95 ശതമാനം മാർക്ക് വാങ്ങിയ 134 വിദ്യാർഥികളെ ചടങ്ങില്‍ ആദരിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ.ആദര്‍ശ് സ്വൈക അവാര്‍ഡുകള്‍ വിതരണം ചെയ്തു. ആത്മവിശ്വാസത്തോടെ മുന്നേറാനും ഇന്ത്യയെ ശക്തമാക്കുന്നതില്‍ പങ്കാളികളാകാനും അദ്ദേഹം വിദ്യാർഥികളെ ഉണർത്തി. പരിപാടി ഡയറക്ടര്‍ സുനിത് അറോറ സ്വാഗതം പറഞ്ഞു. ഐ.ബി.പി.സി ചെയര്മാന് ഗുര്‍വിന്ദര്‍ സിങ് ലാംബ, വൈസ് ചെയര്മാന് കൈസര്‍ ഷാക്കിര്‍, ജോ.സെക്രട്ടറി കെ.പി. സുരേഷ് എന്നിവര്‍ സംസാരിച്ചു. രോഹിത് കുവൈത്തിന്റെയും ഇന്ത്യയുടേയും ദേശീയ ഗാനങ്ങള്‍ ആലപിച്ചു. സ്വര്‍ണ-വെള്ളി മെഡലുകള്‍, ക്യാഷ് പ്രൈസ്, ഷോപ്പിങ് വൗച്ചറുകൾ എന്നിവ വിദ്യാർഥികള്‍ക്ക് സമ്മാനിച്ചു.

