Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ.​ബി.​പി.​സി...

ഐ.​ബി.​പി.​സി കു​വൈ​ത്തി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍

text_fields
bookmark_border
ഐ.​ബി.​പി.​സി കു​വൈ​ത്തി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍
cancel
camera_alt

ചോ​ജി ലാം​ബ, കൈ​സ​ർ ഷാ​ക്കി​ർ, സോ​ളി മാ​ത്യൂ, കെ.​പി. സു​രേ​ഷ്, സു​നി​ത് അ​റോ​റ

Listen to this Article

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ന്‍ ബി​സി​ന​സ് ആ​ൻ​ഡ് പ്ര​ഫ​ഷ​ന​ല്‍ കൗ​ണ്‍സി​ല്‍ (ഐ.​ബി.​പി.​സി) കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ചെ​യ​ര്‍മാ​നാ​യി ഗു​ര്‍വി​ന്ദ​ര്‍ സി​ങ് ലാം​ബ (ചോ​ജി ലാം​ബ), വൈ​സ് ചെ​യ​ര്‍മാ​ന്‍ കൈ​സ​ര്‍ ഷാ​ക്കി​ര്‍, സോ​ളി മാ​ത്യു (സെ​ക്ര.), കെ.​പി. സു​രേ​ഷ് (ജോ. ​സെ​ക്ര.), സു​നി​ത് അ​റോ​റ (ട്ര​ഷ.) എ​ന്നി​വ​രെ​യാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്.

ഐ.​ബി.​പി.​സി ഓ​ണ​റ​റി അം​ഗ​ങ്ങ​ളാ​യ ദേ​വേ​ഷ് കു​മാ​ര്‍, രാം ​മോ​ഹ​ന്‍ റെ​ഡ്ഡി, അ​നീ​ഷ് അ​ഗ​ര്‍വാ​ള്‍, എ​സ്. കൃ​ഷ്ണ റാ​വു എ​ന്നി​വ​രു​ടെ മേ​ല്‍നോ​ട്ട​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്‍. ഗു​ര്‍വി​ന്ദ​ര്‍ സി​ങ് ലാം​ബ സ്വാ​ഗ​തം പ​റ​ഞ്ഞു. കൈ​സ​ര്‍ ഷാ​ക്കി​ര്‍ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. 'കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ വ്യ​വ​സാ​യി​ക​ളു​ടെ തു​ട​ക്കം' എ​ന്ന വി​ഷ​യ​ത്തി​ല്‍ ഉ​പ​ദേ​ഷ്ടാ​വ് ഷി​വി ഭാ​സി​ന്‍ സം​സാ​രി​ച്ചു. ഇ​ന്ത്യ​യി​ലെ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സും അ​സോ​ചം, ഫി​ക്കി, സി.​ഐ.​ഐ, കു​വൈ​ത്ത് ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് ആ​ന്‍ഡ് ഇ​ന്‍ഡ​സ്ട്രീ​സ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഐ.​ബി.​പി.​സി​യു​ടെ പ്ര​വ​ര്‍ത്ത​നം. കു​വൈ​ത്തും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ബ​ന്ധം കെ​ട്ടി​പ്പ​ടു​ക്കു​ക, വ്യാ​പാ​ര​വും നി​ക്ഷേ​പ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, യോ​ഗ​ങ്ങ​ള്‍, സെ​മി​നാ​റു​ക​ള്‍, സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് സം​ഘ​ട​ന ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New OfficersIBPC Kuwait
News Summary - IBPC Kuwait new officers
Next Story