ഐ.ബി.പി.സി കുവൈത്ത് സംവാദപരിപാടി
text_fieldsഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ സംഘടിപ്പിച്ച സംവാദ പരിപാടി
കുവൈത്ത് സിറ്റി: ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) ഫർവാനിയ കുവൈത്ത് ക്രൗൺ പ്ലാസ ഹോട്ടലിൽ സംവാദ പരിപാടി സംഘടിപ്പിച്ചു.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. മാനസ് പട്ടേൽ, സെക്കൻഡ് സെക്രട്ടറി ഹരിത് ഷെലറ്റ് എന്നിവർ വിശിഷ്ടാതിഥികളായി. ഐ.ബി.പി.സി അംഗങ്ങൾ, ബിസിനസ് പ്രമുഖർ, സ്കൂൾ പ്രിൻസിപ്പൽമാർ, അധ്യാപകർ, പൗരപ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.
ഐ.ബി.പി.സി സെക്രട്ടറി കെ.പി. സുരേഷ് സ്വാഗതം പറഞ്ഞു. ചെയർമാൻ കൈസർ ടി. ഷാക്കിർ ആമുഖ പ്രഭാഷണം നിർവഹിച്ചു. വൈസ് ചെയർമാൻ ഗൗരവ് ഒബ്റോയ് സംസാരിച്ചു. ‘വികേന്ദ്രീകരണമാണ് ഇന്ത്യയുടെ ദീർഘകാല വികസനത്തിന്റെ താക്കോൽ’ വിഷയത്തിൽ നടന്ന സംവാദത്തിൽ അൽക കുംബ മോഡറേറ്ററായി.
അനീസ് സൈഫ്, ദീപക് ബിന്ദൽ, കാർത്തിക് രാമദോസ്, സുനിൽകുമാർ സിങ്, കേതൻ പുരി, കാഷിഫ് സൈദ്, കൃഷ്ണൻ സൂര്യകാന്ത്, സാഹിൽ ചോപ്ര എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വിക്രം ജോഷിയും നയന സുരേഷും സമയനിയന്ത്രണത്തിന് പ്രവർത്തിച്ചു. അടുത്തിടെ ഒഡിഷയിൽ നടന്ന പ്രവാസി ഭാരതീയ ദിവസിലെ ട്രൈബ്സ് ഇന്ത്യ സ്റ്റാളിൽനിന്ന് വാങ്ങിയ സൗര പെയിന്റിങ്ങുകളുടെ കൈകൊണ്ട് നിർമിച്ച കലാസൃഷ്ടിയായ പ്രത്യേക മെമന്റോ എല്ലാ സംവാദകർക്കും സമ്മാനിച്ചു.
പ്രേക്ഷകർക്കും നറുക്കെടുപ്പിലൂടെയും മത്സരത്തിലൂടെയും സമ്മാനങ്ങൾ നൽകി. സെക്രട്ടറി സുനിത് സിങ് അറോറ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

