ഐ.ബി.പി.സി വാര്‍ഷികവും അവാര്‍ഡ്ദാന ചടങ്ങും നാളെ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യന്‍ ബിസിനസ് ആൻഡ് പ്രഫഷനല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി) കുവൈത്ത് 24ാം വാര്‍ഷികവും അവാര്‍ഡ് നൈറ്റും ബുധനാഴ്ച. വേള്ഡ്റോഫ് ഹോട്ടലില്‍ വൈകീട്ട് ആറിന് ആരംഭിക്കുന്ന ചടങ്ങില്‍ കുവൈത്ത് വാണിജ്യ- വ്യവസായ വകുപ്പ് മന്ത്രി ഖലീഫ അബ്ദുല്ല അല്‍ അജില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ പരമിത ത്രിപതിയും ചടങ്ങില്‍ പങ്കെടുക്കും. എച്ച്.സി.എല്‍ ടെക്ക് ചെയര്‍പേഴ്സണ്‍ റോഷ്നി നാടാര്‍ മല്‍ഹോത്ര മുഖ്യപ്രഭാഷണം നിർവഹിക്കും.
ബിസിനസ് പ്രമുഖര്‍, വ്യവസായികള്‍, നയതന്ത്രജ്ഞര്‍ എന്നിവരെ ഒന്നിച്ചിപ്പ്കൊണ്ടുള്ള പരിപാടിയാണ് ഐ.ബി.പി.സി നടത്തുന്നതെന്ന് ചെയര്മാന് കൈസര്‍ ഷാക്കിര്‍ പറഞ്ഞു. ഇന്ത്യ-കുവൈത്ത് വ്യാപാര-സാംസ്കാരികരംഗത്ത് മികച്ച സംഭാവന നല്കിയ അഞ്ച് കുവൈത്ത് സ്വദേശികള്‍, അഞ്ച് ഇന്ത്യക്കാര്‍ എന്നിവരെ ചടങ്ങിൽ ആദരിക്കും.
പ്രഫഷനലുകളെയും സംരംഭകരുടെയും ശാക്തീകരണം, ഇന്ത്യ-കുവൈത്ത് വ്യാപാര-വ്യാവസായ വളര്‍ച്ചയില്‍ അവര്‍ വഹിക്കുന്ന പങ്കിനെ അഭിനന്ദിക്കൽ എന്നിവയുടെ ഭാഗമാണ് വാര്‍ഷിക ചടങ്ങും അവാര്‍ഡ് നൈറ്റുമെന്ന് സെക്രട്ടറി കെ.പി.സുരേഷ് പ്രസ്താവനയില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

