വർണാഭമായി ഐ.എ.എഫ് കുവൈത്ത് നാനോ ഫിലിം അവാർഡ് ദാനം
text_fieldsഐ.എ.എഫ് പ്രസിഡന്റ് ഷെറിൻ മാത്യു മികച്ച സിനിമക്കുള്ള പുരസ്‌കാരം സി.വി.അശ്വിന്
കൈമാറുന്നു
ഐ.എ.എഫ് കുവൈത്ത് നാനോ ഫിലിം അവാർഡ് വിതരണ ചടങ്ങിലെ കലാപരിപാടിയിൽ നിന്ന്
കുവൈത്ത് സിറ്റി: ഇന്ത്യൻ ആർട്സ് ഫെഡറേഷൻ (ഐ.എ.എഫ് ) കുവൈത്ത് നാനോ ഫിലിം അവാർഡുകൾ കൈമാറി. ഫർവാനിയ അൽ മെഡ്ക്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു.
ചലച്ചിത്ര നിരൂപകനും എഴുത്തുകാരനും അന്താരാഷ്ട്ര ഫിലിം ജൂറി അംഗവുമായ വി.കെ. ജോസഫ് ഓൺലൈനിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നവാഗത സിനിമാപ്രതിഭകൾക്ക് വേദിയൊരുക്കുന്ന ഐ.എ.എഫ് പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
മികച്ച സിനിമയായി തെരഞ്ഞെടുത്ത അശ്വൻ സംവിധാനം ചെയ്ത ‘പാതി’, രണ്ടാം സ്ഥാനം നേടിയ സിയാസ് പാഠൂർ സംവിധാനം ചെയ്ത ‘അണ്ടിൽ ദി എൻഡ്’, സോഷ്യൽ റെവലന്റ് സബ്ജറ്റായ ‘മുന്നറിയിപ്പ്’, ‘അലാം’, സ്പെഷിൽ ജൂറി പുരസ്കാരം നേടിയ രമ്യ ജയപാൽ സംവിധാനംചെയ്ത ‘പാഷൻ’ എന്നീ സിനിമകളുടെയും പ്രവർത്തകർ അവാർഡുകൾ ഏറ്റുവാങ്ങി. ഷെമേജ് കുമാർ, ബാബുജി ബത്തേരി, ഡോ.സുസോവന, രാജീവ് നടുവിലെമുറി, മുനീർ അഹമ്മദ്, ഗഫൂർ തൃത്താല, മുബാറക് കമ്പ്രത്ത്, അബ്ദുൽ അസീസ്, അനിയൻ കുഞ്ഞ് പാപ്പച്ചൻ എന്നിവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി ലിയോ കിഴക്കേവീടൻ സ്വാഗതവും നാനോ ഫിലിം അവാർഡ് കൺവീനർ അരവിന്ദ് കൃഷ്ണൻ നന്ദിയും പറഞ്ഞു. ഐ.എ.എഫ് ഫർവാനിയ ഏരിയ കോർഡിനേറ്റർ ബോണി കുര്യൻ, കൾച്ചറൽ സെക്രട്ടറി നിർമ്മലാദേവി, വനിത ചെയർപേഴ്സൺ പ്രിയ കണ്ണൻ, ട്രഷറർ ലിജോ ജോസ്, കുര്യാക്കോസ്, ഹരീന്ദ്രൻ, ഗ്ലാഡ്സൺ, ജോബി, ഡോ.ജൂബി, എന്നിവർ നേതൃത്വം നൽകി. ലവീന കുര്യന്റെ അവതാരികയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

