ഐ.എ.എഫ് കുവൈത്ത് നാനോ ഫിലിം അവാര്‍ഡ് ‘പാതി’ക്ക്
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യന്‍ ആര്‍ട്ട് ഫെഡറേഷന്‍ കുവൈത്തിന്റെ (ഐ.എ .എഫ്) നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രഥമ നാനോഫിലിം കോണ്ടെസ്റ്റ് അവാര്‍ഡ് അശ്വിന്‍ സി.വി സംവിധാനം ചെയ്ത'പാതി' കരസ്ഥമാക്കി. രണ്ടാം സ്ഥാനം സിയാസ് പാടൂർ സംവിധാനം ചെയ്ത 'അണ്ടില്‍ ദ എന്‍ഡ്' നേടി.
സിനിമാറ്റോഗ്രാഫര്‍ അജ്മല്‍ സാബുവിന്റെ നേതൃത്വത്തിലുള്ള ജൂറി അംഗങ്ങളാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
വിജയികള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങ് ജൂലൈ 10 ന് ഫര്‍വാനിയ അല്‍ മെഡക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം 4:30 ന് ആരംഭിക്കുന്ന ചടങ്ങില്‍ മൽസരത്തിൽ പങ്കെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനവും ഐ. എ .എഫ് അംഗങ്ങളുടെ കലാപരിപാടികളും നടക്കുമെന്ന് പ്രസിഡന്റ് ഷെറിന്‍ മാത്യു കൊട്ടാരം, ജനറല്‍ സെക്രട്ടറി ലിയോ കിഴക്കേവീടന്‍, കണ്‍വീനവർ അരവിന്ദ് കൃഷ്ണൻ, ട്രഷറര്‍ ലിജോ ജോസ്, കള്‍ച്ചറല്‍ സെക്രട്ടറി നിര്‍മല ദേവി എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

