Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രാർഥന സദസ്സും

text_fields
bookmark_border
ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രാർഥന സദസ്സും
cancel
camera_alt

കെ.ഐ.സി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണം മുന്‍ ചെയര്‍മാൻ നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. കെ.ഐ.സി ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പൂര്‍വികരുടെ സ്വഭാവ ഗുണങ്ങള്‍ ഒത്തിണങ്ങിയ മഹത് വ്യക്തിത്വത്തിന് ഉടമയായിരുന്ന ഹൈദരലി തങ്ങള്‍ സമുദായത്തിെൻറയും സമൂഹത്തിെൻറയും നന്മക്കായി ജീവിതം സമര്‍പ്പിച്ച മഹാനായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

കെ.ഐ.സി മുന്‍ ചെയര്‍മാനും മജ്ലിസുല്‍ അഅല അംഗവുമായ നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.ഐ.സി പ്രസിഡൻറ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. കുവൈത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി അബ്ദുറസാഖ് പേരാമ്പ്ര, കെ.കെ.എം.എ ജനറൽ സെക്രട്ടറി കെ.സി. റഫീഖ്, അഹമദ് ഫക്രുദ്ദീന്‍ ബാഫഖി തങ്ങള്‍, കെ.ഐ.സി വൈസ് പ്രസിഡൻറുമാരായ ഇല്യാസ് മൗലവി, ഇസ്മാഈല്‍ ഹുദവി എന്നിവര്‍ സംസാരിച്ചു. മജ്ലിസുല്‍ അഅല അംഗം കുഞ്ഞഹമ്മദ് കുട്ടി ഫൈസി മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നല്‍കി. ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും ട്രഷറര്‍ ഇ.എസ്. അബ്ദുറഹ്മാന്‍ ഹാജി നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hyder Ali Shihab Thangal Remembrance and Prayer Meeting
Next Story