ഹരിക്കൻസ് പ്രീമിയർ ലീഗ്: ടീം ഗാറ്റ് ജേതാക്കൾ
text_fieldsഹരിക്കൻസ് പ്രീമിയർ ലീഗ് ജേതാക്കളായ ടീം ഗാറ്റ്
കുവൈത്ത് സിറ്റി: പ്രമുഖ ക്രിക്കറ്റ് ക്ലബ് ആയ ഹരിക്കൻസ് പ്രീമിയർ ലീഗ് സിസൺ 2ൽ ടീം ഗാറ്റ് ജേതാക്കൾ. ഫൈനലിൽ ടീം ഗ്ലാഡിയേറ്ററിനെ തോൽപിച്ചാണ് കിരീട നേട്ടം. നിതിൻ സാമുവലിനെ ഫൈനലിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ഗോൾഡ് സോൺ, സിൽവർ സോൺ എന്നീ സോണുകളായി വേർതിരിച്ചു നടന്ന ടൂർണമെന്റിൽ ഗോൾഡ് സോൺ വിഭാഗത്തിൽ ടീം ഗാറ്റും സിൽവർ സോൺ വിഭാഗത്തിൽ ടീം അത്വാസും ജേതാക്കളായി. ടൂർണമെന്റിൽ മികച്ച ബാറ്റ്സ്മാനായി ജോജി, മികച്ച ബൗളറായി പി.കെ. പ്രമോദ്, മികച്ച താരമായി അംജദ് ഹുസൈൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സമ്മാനദാന ചടങ്ങളിൽ ഹരിക്കൻസ് സീനിയർ പ്ലയർ രതീഷ് സ്വാഗതം പറഞ്ഞു. മാനേജർ അരുൺരാജ് നന്ദി രേഖപ്പെടുത്തി. ശ്രീജിത്ത്, അരുൺരാജ് , ജോയൽ ജോസ്, ജിജി, യദു അരുൺകുമാർ, തോമസ്, സുനിൽ കുമാർ, ഡേവിഡ് മുനീർ മഠത്തിൽ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

