Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്ത് ആകാശത്ത് സുന്ദര കാഴ്ചയായി ‘ഹണ്ടേഴ്സ് മൂൺ'
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് ആകാശത്ത് സുന്ദര കാഴ്ചയായി ‘ഹണ്ടേഴ്സ് മൂൺ'എന്നറിയപ്പെടുന്ന പൂർണ്ണചന്ദ്രൻ. കഴിഞ്ഞ രാത്രി കുവൈത്തിന് മുകളിൽ ഉദിച്ചുയർന്നു ചിതറിക്കിടക്കുന്ന മേഘങ്ങൾക്കിടയിലൂടെ വെള്ളിപ്രഭ പരത്തി. നേർത്ത മേഘങ്ങൾക്കിടയിലൂടെ നീങ്ങുന്ന പൂർണ്ണചന്ദ്രനും, അതിനു ചുറ്റും തെളിഞ്ഞ പ്രകാശവലയവും, കുവൈത്ത് ടവറുകളുടെ പശ്ചാത്തലത്തിൽ മനോഹര കാഴ്ചയായി.
ജ്യോതിശാസ്ത്ര പ്രേമികൾക്കിടയിൽ ഒക്ടോബറിലെ പൂർണ്ണചന്ദ്രൻ 'ഹണ്ടേഴ്സ് മൂൺ' (വേട്ടക്കാരുടെ ചന്ദ്രൻ) എന്നറിയപ്പെടുന്നു. വേട്ടയാടൽ കാലഘട്ടവുമായും ശൈത്യകാലത്തേക്കുള്ള ഒരുക്കങ്ങളുമായും പരമ്പരാഗതമായി പറയുന്ന പേരാണിത്. ഈ വർഷം, അനുകൂലമായ കാലാവസ്ഥയും താരതമ്യേന തെളിഞ്ഞ ആകാശവും കാരണം ജനങ്ങൾക്ക് ഈ കാഴ്ച മനോഹരമായി ആസ്വദിക്കാൻ അവസരം ലഭിച്ചു.
Next Story

