മാനുഷിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കും
text_fieldsഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഊദ്
അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മാനുഷിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ
നിയന്ത്രിക്കുന്നതിനുള്ള കമ്മിറ്റി യോഗം
കുവൈത്ത് സിറ്റി: മാനുഷിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കമ്മിറ്റിയുടെ നാലാമത്തെ യോഗം ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ നടന്നു.
രാജ്യത്തിന്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിനായി അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി ദേശീയ മാനുഷിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യോഗം ചേർന്നത്. മാനുഷിക, ജീവകാരുണ്യ മേഖലയിൽ പൊതുജന വിദ്യാഭ്യാസവും അവബോധവും വർധിപ്പിക്കുന്നതിന് ഇൻഫർമേഷൻ മന്ത്രാലയം, കുവൈത്ത് വാർത്ത ഏജൻസി എന്നിവയുമായി സഹകരിച്ച് ‘അദഹി’ പദ്ധതികൾ (ഈദുൽ അദ്ഹ കന്നുകാലി ബലി), അനാഥർക്കുള്ള വിഹിതം, മാനുഷിക, ജീവകാരുണ്യ മേഖലകളിലെ മാർഗനിർദേശങ്ങൾ എന്നിവ കമീഷൻ ശിപാർശ ചെയ്തതായി ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലെ പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിന്റെ ഫലങ്ങൾ സോഷ്യൽ അഫയേഴ്സ് ആക്ടിങ് അണ്ടർ സെക്രട്ടറി ഡോ.ഖാലിദ് അൽ അജ്മി യോഗത്തിൽ അവതരിപ്പിച്ചു.
ഈ രാജ്യങ്ങളുടെ പ്രവർത്തന രീതി മനസ്സിലാക്കുക എന്ന ലക്ഷ്യത്തിലായിരുന്നു സന്ദർശനം. ഈ രാജ്യങ്ങളിലെ സർക്കാർ വകുപ്പുകളിലെ ഇ-ഗവർണൻസും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മേൽനോട്ടവും പ്രതിനിധി സംഘം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

