മാനുഷിക, ജീവകാരുണ്യ പ്രവർത്തന സമിതി യോഗം ചേർന്നു
text_fieldsകുവൈത്ത് സിറ്റി: മാനുഷിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കമ്മിറ്റിയുടെ മൂന്നാമത്തെ യോഗം തിങ്കളാഴ്ച നടന്നു.
ആക്ടിംഗ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് അധ്യക്ഷതവഹിച്ചു. കുവൈത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും മെച്ചപ്പെടുത്തുക, അന്താരാഷ്ട്ര നിലവാരവുമായി അവയെ സമന്വയിപ്പിക്കുക, രാജ്യത്തിന്റെ പ്രശസ്തി സംരക്ഷിക്കുക എന്നീ വിഷയങ്ങളിൽ യോഗം ശ്രദ്ധ കേന്ദ്രീകരിച്ചു. സർക്കാർ ഏജൻസികളും ചാരിറ്റബിൾ സംഘടനകളും തമ്മിലുള്ള ഏകോപനം വർധിപ്പിക്കുന്നതിനും സുതാര്യത വർധിപ്പിക്കുന്നതിനും രാജ്യത്തിന്റെ അന്താരാഷ്ട്ര വിശ്വാസ്യത ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളും കമ്മിറ്റി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

