മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ; പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് കുവൈത്ത് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. ഇത്തരം കേസുകൾ അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപവത്കരിക്കാൻ കുവൈത്ത് അറ്റോണി ജനറൽ കൗൺസിലർ സാദ് അൽ സഫ്രാൻ ഉത്തരവിട്ടിരുന്നു. സഹകരണ സംഘങ്ങളിലെ തൊഴിലാളികളെ നിയമവിരുദ്ധമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട ഒമ്പത് കേസുകളിൽ അന്വേഷണം ആരംഭിച്ചതായും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
മനുഷ്യക്കടത്ത് തടയുന്നതിനുള്ള നിയമത്തിന്റെ ദുരുപയോഗമാണ് ഇത്തരം രീതികളെന്നും ചൂണ്ടിക്കാട്ടി. ഇതുവരെ 115 ഇരകളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും 48 സംശയിക്കപ്പെടുന്നവരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
കുവൈത്ത്-സൗദി സഹകരണത്തിന് അംഗീകാരം
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തടയൽ എന്നിവയിൽ കുവൈത്തുമായി സഹകരിക്കുന്നതിനുള്ള ധാരണപത്രത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. സൗദി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഫിനാൻഷ്യൽ ഇന്റലിജൻസും കുവൈത്ത് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂനിറ്റും തമ്മിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചതായി ശൂറ കൗൺസിൽ കാര്യ, ആക്ടിങ് ഇൻഫർമേഷൻ മന്ത്രി എസ്സാം ബിൻ അറിയിച്ചു. ഇതു പ്രകാരം, കള്ളപ്പണം വെളുപ്പിക്കൽ, കുറ്റകൃത്യങ്ങൾ, തീവ്രവാദത്തിനുള്ള ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇരു സ്ഥാപനങ്ങളും കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

