Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമനുഷ്യക്കടത്ത്​: 265...

മനുഷ്യക്കടത്ത്​: 265 കമ്പനികൾക്കെതിരെ നടപടി

text_fields
bookmark_border
മനുഷ്യക്കടത്ത്​: 265 കമ്പനികൾക്കെതിരെ നടപടി
cancel
camera_alt

മന്ത്രി മറിയം അഖീൽ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ മനുഷ്യക്കടത്തും വിസക്കച്ചവടവുമായി ബന്ധപ്പെട്ട്​ 265 കമ്പനികൾക്കെതിരെ നടപടി. തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രി മറിയം അഖീൽ അറിയിച്ചതാണിത്​. ചില കമ്പനികൾ സർക്കാറുമായുള്ള കരാർ മനുഷ്യക്കടത്തിന്​ ഉപയോഗിച്ചതായി ക​ണ്ടെത്തിയിട്ടുണ്ട്​.

കമ്പനികളുടെ ​പദ്ധതി കരാർ കാലാവധി കഴിഞ്ഞിട്ടും തൊഴിലാളികളുടെ ഇഖാമ സ്​റ്റാറ്റസ് മാറ്റുകയോ അവരെ സ്വന്തം നാടുകളിലേക്ക്​ തിരിച്ചയക്കുകയോ ചെയ്യാതെ നിയമലംഘനം നടത്തി. 28,748 തൊഴിലാളികൾ ഇത്തരത്തിൽ സർക്കാർ പ്രോജക്​ട്​ വിസയിലെത്തി അനധികൃത താമസക്കാരായി കഴിയുന്നുണ്ട്​. വേറെയും ചില കമ്പനികൾ സംശയ നിഴലിലുണ്ട്​. വിഷയത്തിൽ നടക്കുന്ന അന്വേഷണം പൂർത്തിയാവു​േമ്പാൾ ഇക്കാര്യത്തിൽ വ്യക്​തത വരും.

19 കമ്പനികളുടെ ഫയൽ പ്രോസിക്യൂഷനും 16 കമ്പനിയുടെ ഫയൽ​ ആഭ്യന്തര മന്ത്രാലയത്തിനും 33 ഫയലുകൾ​ താമസകാര്യ വകുപ്പി​െല ​അന്വേഷണ വിഭാഗത്തിനും 197 ഫയലുകൾ മാൻപവർ അതോറിറ്റിക്കും അന്വേഷണത്തിനായി കൈമാറിയിട്ടുണ്ട്​. കോവിഡ്​ പ്രതിസന്ധി കാലത്ത്​ തൊഴിലാളികൾക്ക്​ ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്​ മന്ത്രി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human traffickingcompanieskuwait news
Next Story