മാനുഷിക പ്രവർത്തന വികസനം; കരട് നിയമത്തിന് അംഗീകാരം
text_fieldsഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹിന്റെ അധ്യക്ഷതയിൽചേർന്ന യോഗം
കുവൈത്ത് സിറ്റി: രാജ്യത്തെ ജീവകാരുണ്യ, മാനുഷിക പ്രവർത്തനങ്ങൾക്കായുള്ള നിയമനിർമാണ ചട്ടക്കൂട് വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കരട് നിയമത്തിന് ഹ്യുമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ വർക്ക് റെഗുലേറ്ററി കമ്മിറ്റി അംഗീകാരം നൽകി.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ പങ്കാളിത്തത്തോടെ ചേർന്ന കമ്മിറ്റിയുടെ ഏഴാമത്തെ യോഗത്തിലാണ് അംഗീകാരം.
ഭരണതത്വങ്ങൾ മെച്ചപ്പെടുത്തുക, സുതാര്യത, ഉത്തരവാദിത്തം എന്നീ ആശയങ്ങൾ ഏകീകരിക്കുക, സംരംഭങ്ങളും പദ്ധതികളും നടപ്പിലാക്കുന്നതിലെ കാര്യക്ഷമത ഉയർത്തുക എന്നിവയാണ് കരടിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്രതലത്തിൽ മികച്ച രീതിയിൽ മാനുഷിക, ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിലും നിയന്ത്രണ, നിയമനിർമാണ കാര്യക്ഷമത വർധിപ്പിക്കുന്നതിലും കുവൈത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇതെന്നും കമ്മിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

