അബ്ദലി അതിർത്തിയിൽ 1837 പെട്ടി മരുന്നുകൾ പിടികൂടി
text_fieldsപിടിച്ചെടുത്ത മരുന്നുകൾ
കുവൈത്ത് സിറ്റി: അബ്ദലി അതിർത്തിയിലൂടെ വൻതോതിൽ അനധികൃത മരുന്നുകൾ കടത്താനുള്ള ശ്രമം കുവൈത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ വിജയകരമായി തടഞ്ഞു.
ഒരു ഷിപ്പ്മെന്റിൽ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. വിശദമായ പരിശോധനയിൽ ലൈസൻസില്ലാത്ത വിവിധ മരുന്നുകൾ നിറച്ച 1,837 ചെറിയ പെട്ടികൾ അടങ്ങിയ ആറ് വലിയ പെട്ടികൾ ഉദ്യോഗസ്ഥർ കണ്ടെത്തി. കയറ്റുമതിക്ക് ശരിയായ രേഖകളും നിയന്ത്രണ അധികാരികളുടെ അംഗീകാരവും ഇല്ലായിരുന്നു.
കണ്ടുകെട്ടിയ എല്ലാ വസ്തുക്കളും ആരോഗ്യ മന്ത്രാലയത്തിന് കൈമാറി. മരുന്നുകളുടെ സ്വഭാവവും ഉറവിടവും നിർണയിക്കുന്നതിനും പൊതുജനാരോഗ്യ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തുന്നതിനുമായി അന്വേഷണം ആരംഭിച്ചു.
ഔഷധ ഉൽപന്നങ്ങളുടെ നിയമവിരുദ്ധമായ കടത്ത് ചെറുക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആരോഗ്യ, എൻഫോഴ്സ്മെന്റ് ഏജൻസികൾ ജാഗ്രത പുലർത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

