വാഹന ഇന്ധന ഉപഭോഗത്തിൽ വന്‍ വർധന
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വാഹന ഇന്ധന ഉപഭോഗത്തിൽ വന്‍ വർധന. ഒരു വര്‍ഷത്തിനുള്ളില്‍ സ്വദേശികളും വിദേശികളും ഈ ഇനത്തിൽ 460 മില്യൺ ദീനാറാണ് ചെലവഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രതിദിന ഉപഭോഗത്തിലും വർധന രേഖപ്പെടുത്തിയതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. കുവൈത്തിലെ പെട്രോൾ വിൽപനയുടെ 62 ശതമാനവും പ്രീമിയം ഗ്യാസോലിനാണ്.
2016 സെപ്റ്റംബറിൽ സർക്കാർ വില ഉയർത്തിയതിനുശേഷം കഴിഞ്ഞ ഏഴു വർഷത്തിനിടെ പ്രീമിയം പെട്രോളിന്റെ ഉപഭോഗം മൂന്നിരട്ടിയായാണ് വർധിച്ചത്. 95 ഒക്ടേൻ ഉപഭോഗത്തിലും കഴിഞ്ഞ സാമ്പത്തികവർഷത്തെ അപേക്ഷിച്ച് 12 ശതമാനം വർധന രേഖപ്പെടുത്തി. എന്നാല്‍, അൾട്രാ ഗ്യാസോലിൻ ഉപഭോഗത്തില്‍ 23.2 ശതമാനം കുറവ് രേഖപ്പെടുത്തി.
നിലവില്‍ പ്രീമിയം പെട്രോൾ ലിറ്ററിന് 85 ഫിൽസും സൂപ്പര്‍ 95ന് 105 ഫിൽസും അൾട്രാ ഗ്യാസോലിൻ ലിറ്ററിന് 250 ഫിൽസുമാണ് ഈടാക്കുന്നത്.

