വാഹനങ്ങളുടെ എണ്ണത്തില് വന് വർധന
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വാഹനങ്ങളുടെ എണ്ണത്തില് വന് വർധന. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വാർഷിക റിപ്പോര്ട്ട് പ്രകാരം ഈ വർഷം ആറര ലക്ഷത്തോളം വാഹനങ്ങളാണ് രാജ്യത്ത് പുറത്തിറങ്ങിയത്. നിലവില് 32,08,494 ആണ് രാജ്യത്ത് രജിസ്റ്റര് ചെയ്ത വാഹനങ്ങളുടെ എണ്ണം.
വാഹനങ്ങളുടെ എണ്ണത്തില് സ്വകാര്യ കാറുകളിലാണ് കൂടുതല് വർധന രേഖപ്പെടുത്തിയത്. റിപ്പോര്ട്ട് പ്രകാരം അഞ്ചര ലക്ഷം കാറുകളാണ് കഴിഞ്ഞ വര്ഷത്തില് നിരത്തിലിറങ്ങിയത്.ടാക്സി കാറുകളുടെ എണ്ണത്തിലും നേരിയ വളര്ച്ച ഉള്ളതായി റിപ്പോര്ട്ടില് പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

