കുവൈത്തില്‍ വൈദ്യുതി ഉപഭോഗത്തിൽ വൻ വർധന
text_fieldsRepresentational Image
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ വര്‍ഷം വൈദ്യുതി ഉപഭോഗത്തില്‍ വന്‍ വർധന രേഖപ്പെടുത്തി. വേനൽ കടുത്തതു മൂലം എയർകണ്ടീഷണറുകൾ ധാരാളമായി പ്രവർത്തിപ്പിക്കുന്നതാണ് വൈദ്യുതി ചെലവ് കൂടാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവിലെ വൈദ്യുതി ഉൽപാദനശേഷി വർധിപ്പിച്ചില്ലെങ്കില്‍ അടുത്ത വേനൽക്കാലത്ത് വൈദ്യുതിക്ഷാമം നേരിടേണ്ടിവരുമെന്ന് പ്രാദേശിക മാധ്യമമായ അൽഅൻബ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ആഗസ്റ്റ് രണ്ടിനാണ് കുവൈത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കായ 16.94 ജിഗാവാട്ട് വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയത്. വൈദ്യുതി ഉപഭോഗം മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അഞ്ചു ശതമാനം വർധിച്ചു.
അതിനിടെ, പവര്‍ സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചും യൂനിറ്റുകള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കിയും പ്രതിസന്ധി മറികടക്കാന്‍ മന്ത്രാലയം ശ്രമം തുടങ്ങി. അതോടൊപ്പം ഇതുസംബന്ധമായി നിയമിച്ച വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോർട്ടും വൈദ്യുതി മന്ത്രാലയം സജീവമായി പരിഗണിക്കുന്നതായി സൂചനകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

