Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ വൻ...

കുവൈത്തിൽ വൻ തട്ടിപ്പ്: വ്യാജ റവന്യൂ സ്റ്റാമ്പ് സംഘം പിടിയിൽ

text_fields
bookmark_border
കുവൈത്തിൽ വൻ തട്ടിപ്പ്: വ്യാജ റവന്യൂ സ്റ്റാമ്പ് സംഘം പിടിയിൽ
cancel

കുവൈത്ത് സിറ്റി: സർക്കാർ റവന്യൂ സ്റ്റാമ്പുകൾ വ്യാജമായി നിർമ്മിച്ച് പ്രവാസികൾക്കും കമ്പനികൾക്കും നിയമവിരുദ്ധമായി വിൽപ്പന നടത്തിവന്ന പ്രവാസി സംഘം കുവൈത്തിൽ അറസ്റ്റിൽ. ബംഗ്ലാദേശ് പൗരന്മാരായ അഞ്ച് പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിപുലമായ നിരീക്ഷണത്തിനു ശേഷമാണ് പ്രതികൾ പിടിയിലായത്.

ആശുപത്രികൾക്കുള്ളിലും പുറത്തും സംഘം വ്യാജ സ്റ്റാമ്പുകൾ വിതരണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. അഞ്ചു ദീനാർ, 10 ദീനാർ വ്യാജ സ്റ്റാമ്പുകൾ ഔദ്യോഗിക മൂല്യത്തേക്കാൾ കുറഞ്ഞ വിലക്കാണ് വിൽപ്പന നടത്തിയിരുന്നത്. ഇതു വഴി പ്രതികൾ അനധികൃത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി.

കൂടുതൽ അന്വേഷണത്തിൽ, പ്രതികൾ ഒരു ആശുപത്രിയിൽ നിന്ന് ഔദ്യോഗിക സ്റ്റാമ്പ് പേപ്പർ റോളുകൾ മോഷ്ടിക്കുകയും വ്യാജ സ്റ്റാമ്പുകൾ നിർമ്മിക്കാൻ ഉപയോഗിക്കുകയും ചെയ്തതായി കണ്ടെത്തി. വ്യാജരേഖ തയ്യാറാക്കാൻ ഉപയോഗിച്ച ലാപ്‌ടോപ്പ് കമ്പ്യൂട്ടർ, പ്രിന്റർ, പ്രത്യേക സ്റ്റാമ്പ് പേപ്പർ റോളുകൾ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തു.

പിടിച്ചെടുത്ത വസ്തുക്കൾക്കൊപ്പം പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഔദ്യോഗിക രേഖകൾ വ്യാജമായി നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudKuwaitGang arrested
News Summary - Huge fraud in Kuwait: Fake revenue stamp gang arrested
Next Story