അംങ്കാര സ്ക്രാപ്പ് യാർഡിൽ വൻ തീപിടിത്തം
text_fieldsഅംങ്കാര സ്ക്രാപ്പ് യാർഡിലെ വെയർഹൗസിലുണ്ടായ തീപിടിത്തം
കുവൈത്ത് സിറ്റി: അംങ്കാര സ്ക്രാപ്പ് യാർഡിലെ തടി വെയർഹൗസിൽ വൻ തീപിടിത്തം. സഥലത്ത് കുതിച്ചെത്തിയ അഗ്നിശമന സേന ആളപായമില്ലാതെ തീ നിയന്ത്രണവിധേയമാക്കി.സേന ഒമ്പത് ടീമുകൾ, ദേശീയ ഗാർഡ്, സൈന്യം എന്നിവയുടെ പിന്തുണയുമുണ്ടായി. ജനറൽ ഫയർ ഫോഴ്സ് മേധാവി മേജർ ജനറൽ തലാൽ മുഹമ്മദ് അൽ റൂമി, ഫയർ ഫൈറ്റിംഗ് സെക്ടർ ആക്ടിംഗ് ഡെപ്യൂട്ടി ചീഫ് ബ്രിഗേഡിയർ ഒമർ അബ്ദുൽ അസീസ് ഹമദ് എന്നിവർ നേരിട്ട് പ്രവർത്തനത്തിന് നേതൃത്വം നൽകി.
70,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പടർന്ന തീ അണക്കുന്നതിൽ 180 അഗ്നിശമന സേനാംഗങ്ങൾ പങ്കെടുത്തതായി കുവൈത്ത് ഫയർ ഫോഴ്സിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരിബ് പറഞ്ഞു. തീ നിയന്ത്രിക്കാനും സമീപ പ്രദേശങ്ങളിലേക്ക് തീ പടരുന്നത് തടയാനും അഗ്നിശമന സേന അടിയന്തിരമായി ഇടപെട്ടു. അടിയന്തര മെഡിക്കൽ സംവിധാനങ്ങളും സംഭവസ്ഥലത്ത് ഒരുക്കിയിരുന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനും പഠിക്കുന്നതിനും അഗ്നിശമന സേന അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

