സൂഖ് മുബാറകിയയിൽ വൻ തീപിടിത്തം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പുരാതന മാർക്കറ്റായ മുബാറക്കിയ സൂഖിൽ വൻ തീപിടിത്തമുണ്ടായി. 25 കടകൾക്ക് തീപിടിച്ചു. 14 പേർക്ക് പരിക്കേറ്റു. നിസ്സാര പരിക്കേറ്റ് ഒമ്പത് പേരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. നാലുപേരെ അമീരി ആശുപത്രിയിലേക്കും ഒരാളെ അൽ ബാബ്തൈൻ കേന്ദ്രത്തിലേക്കും മാറ്റി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:30ഓടെയാണ് സംഭവം. അഗ്നിശമന വിഭാഗം മണിക്കൂറുകൾ കഠിന പ്രയത്നം നടത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. എട്ട് കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന യൂനിറ്റുകൾ രക്ഷാപ്രവർത്തനം നടത്തി. ഫയർ ഫോഴ്സിെൻറയും എമർജൻസി ടീമുകളുടെയും ചുമതല സുഗമമാക്കാൻ മുബാറക്കിയ മാർക്കറ്റ് ഭാഗത്തും അവിടേക്കുള്ള റോഡുകളിലും ഒത്തുകൂടരുതെന്ന് ഗവൺമെൻറ് കമ്യൂണിക്കേഷൻ സെൻററും ഫയർ ഫോഴ്‌സും സ്വദേശികളോടും വിദേശികളോടും അഭ്യർഥിച്ചു. അത്രയും വലിയ തീപിടിത്തമാണ് സംഭവിച്ചത്. കടകൾ കത്തിച്ചാമ്പലായി. കോടികളുടെ നഷ്ടം കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

