Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹുദാ സെന്റർ ത്രൈമാസ കാമ്പയിൻ ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
കുവൈത്തിലെ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കും
ഹുദാ സെന്റർ ത്രൈമാസ കാമ്പയിൻ ഉദ്ഘാടനം ഇന്ന്
cancel

കുവൈത്ത് സിറ്റി: മുഹമ്മദ് നബി മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം എന്ന ശീർഷകത്തിൽ കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിന്റെ ഉദ്ഘാടന സമ്മേളനം റിഗ്ഗയിലുള്ള ഔകാഫ് ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന പൊതു സമ്മേളനത്തിൽ കുവൈത്ത് ഔകാഫ് ജാലിയാത് മേധാവി ശൈഖ് ഹാഫിസ് സർഖാൻ അൽ റഷീദി മുഖ്യതിഥിയായിരിക്കും.

ഐ.എസ്.എം. കേരള പ്രസിഡന്റ്‌ സുബൈർ പീടിയേക്കൽ ഓൺലൈൻ സ്ട്രീമിങ്ങിൽ പ്രമേയ വിശദീകരണം നടത്തും. കുവൈത്തിലെ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഹുദാ സെന്റർ അറിയിച്ചു. മദ്റസ പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ്, മെമെന്റോ വിതരണം, ഹുദാ സെന്ററിന്റെ നവീകരിച്ച വെബ്സൈറ്റ് ലോഞ്ചിങ് എന്നിവയും നടക്കുമെന്ന് സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി അറിയിച്ചു. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും വാഹന സൗകര്യവുമുണ്ടാം. കൂടുതൽ വിവരങ്ങൾക്ക്- 96652669, 66657387.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Huda Center's quarterly campaign inauguration today
Next Story