Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹുദാ സെന്റർ...

ഹുദാ സെന്റർ കമ്യൂണിറ്റി മീറ്റ് സംഘടിപ്പിച്ചു

text_fields
bookmark_border
ഹുദാ സെന്റർ കമ്യൂണിറ്റി മീറ്റ് സംഘടിപ്പിച്ചു
cancel

കുവൈത്ത്: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ‘മുഹമ്മദ് നബി (സ) മാനവമൂല്യങ്ങളുടെ നേർസാക്ഷ്യം’ കാമ്പയിനോടനുബന്ധിച്ച് കമ്യൂണിറ്റി മീറ്റ് സംഘടിപ്പിച്ചു.

ഫർവാനിയ ബ്ലോക്ക്‌ അഞ്ചിൽ നടന്ന പരിപാടിയിൽ യൂനിറ്റ് പ്രസിഡന്റ്‌ ആഷിഖ് കടലുണ്ടി സ്വാഗതം പറഞ്ഞു. ഹുദാ സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി ഉദ്ഘാടനം ചെയ്തു. ചർച്ചാസംഗമത്തിൽ ഹുദാ സെന്റർ ആക്ടിങ് പ്രസിഡന്റ് ഡോ. അബ്ദുൽ ഹമീദ് കൊടുവള്ളി മോഡറേറ്ററായി. ഇത്തരം കമ്മ്യൂണിറ്റി മീറ്റുകൾ പ്രവാചകമാതൃകകളെ തുടർച്ചയായി അനുസ്മരിക്കാനും ആത്മപരിശോധന നടത്താനും വ്യക്തിജീവിതം, കുടുംബബന്ധങ്ങൾ, സംഘടനാപ്രവർത്തനം, സാമൂഹിക ഇടപെടലുകൾ എന്നിവയിൽ പ്രാവർത്തികമാക്കാനുതകുന്നതുമാണെന്ന് മോഡറേറ്റർ നിരീക്ഷിച്ചു.

അലിയാർ കുഞ്ഞ്, ഷാഹിദ് കണ്ണേത്ത്, ടി.കെ. ഇബ്രാഹിം, പി.വി. ഇബ്രാഹിം, ഫിറോസ് മുണ്ടോടൻ, അഹമ്മദ് പൊറ്റയിൽ, അബിൻസ് മുഹമ്മദ്, മുഹമ്മദ് അശ്റഫ് പൊക്കുന്ന്, യഹ്‌യ മാസ്റ്റർ, സിയാദ് കോഴിക്കോട് എന്നിവർ പ്രവാചകജീവിതത്തിൽ തങ്ങളെ സ്വാധീനിച്ച സംഭവങ്ങളും സ്വഭാവഗുണങ്ങളും വ്യക്തിപരമായ അനുഭവങ്ങളും പങ്കുവെച്ചു. ആദിൽ സലഫി സമാപനപ്രഭാഷണം നടത്തി.

മക്കാവിജയത്തിൽ പ്രവാചകൻ സ്വീകരിച്ച പൊതുമാപ്പ് ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും മഹത്തായ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റു യൂനിറ്റുകളിലും സമാനമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സെന്റർ അറിയിച്ചു. ഫിറോസ് മുണ്ടോടൻ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prophet muhammadKuwaitKuwait Indian Huda Center
News Summary - Huda Center organized a community meet
Next Story