ഹുദാ സെന്റർ മദ്റസ സെപ്റ്റംബർ അഞ്ചിന് തുറക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മിഷ്കാത്തുൽ ഹുദ മദ്റസയുടെ പുതിയ അധ്യായന വർഷ ക്ലാസുകൾ സെപ്റ്റംബർ അഞ്ചിന് ആരംഭിക്കും.
കെ.എൻ.എം ഗൾഫ് സെക്ടർ സിലബസ് ആസ്പദമാക്കി പ്രവർത്തിക്കുന്ന മദ്റസയിൽ കെ.ജി മുതൽ എട്ട് വരെയുള്ള ക്ലാസുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നതായി ഹുദ സെന്റർ എജുക്കേഷൻ സെക്രട്ടറി വീരാൻകുട്ടി സ്വലാഹി അറിയിച്ചു.
ഖുർആൻ പാരായണത്തിന് മികച്ച ശ്രദ്ധ, അറബി, മലയാള ഭാഷ പഠനത്തിനുള്ള സംവിധാനം എന്നിവയും നിലവിലുണ്ട്. വെള്ളിയാഴ്ചകളിലാണ് മദ്റസ പ്രവർത്തനം. ഫോൺ- 60756740, 66657387, 97415065.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

