ഹുദാ സെന്റർ കെ.എൻ.എം വിജ്ഞാനവേദി ഇന്ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ സംഘടിപ്പിക്കുന്ന സാഹിത്യ വിജ്ഞാനവേദി വെള്ളിയാഴ്ച ഹവല്ലി ബെയ്റൂത് സ്ട്രീറ്റ് ബ്ലോക്ക്-2ലെ മസ്ജിദ് അൽസീർ ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് 5.30 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ ചരിത്രപുസ്തക പരിചയം, പ്രസംഗക്കളരി, ക്വിസ് മത്സരം, കലാപരിപാടികൾ, സമ്മാനദാനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹുദാ സെന്റർ കെ.എൻ.എം ആഭിമുഖ്യത്തിൽ നടന്നുവരുന്ന ‘മനുഷ്യരേ... നാം ഒന്ന്, നമ്മുടെ ദൈവമൊന്ന്’ പ്രമേയത്തിലുള്ള ത്രൈമാസ കാമ്പയിന് അനുബന്ധമായി ഹുദാ സെന്റർ പബ്ലിക്കേഷൻ വിഭാഗമാണ് വിജ്ഞാനവേദി സംഘടിപ്പിക്കുന്നത്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും. കുവൈത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് വാഹനസൗകര്യമുണ്ടാകും. വിവരങ്ങൾക്ക്: 97989499/ 66657387/ 96652669.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

