ഹുദ സെന്റർ കെ.എൻ.എം പഠന ക്യാമ്പ് നാളെ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ സംഘടിപ്പിക്കുന്ന തസ്കിയ ക്യാമ്പ് വെള്ളിയാഴ്ച ഫർവാനിയ പൊലീസ് സ്റ്റേഷന് മുൻവശമുള്ള മസ്ജിദ് അൽ മേലത്തിൽ നടക്കും. വൈകീട്ട് അഞ്ചിന് തുടങ്ങുന്ന ക്യാമ്പിൽ ഖുർആൻ, കർമ ശാസ്ത്രം, പ്രാർഥന, ഇസ് ലാമിക കുടുംബം, നമ്മുടെ ആദർശം എന്നീ വിഷയങ്ങളിൽ വീരാൻകുട്ടി സ്വലാഹി, ജൈസൽ എടവണ്ണ, അബ്ദുൽ ഹമീദ് കൊടുവള്ളി, ആദിൽ സലഫി, അബ്ദുല്ല കാരക്കുന്ന് എന്നിവർ ക്ലാസുകൾ എടുക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും കുവൈത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും വാഹന സൗകര്യവും ഉണ്ടായിരിക്കും. വിവരങ്ങൾക്ക്- 96652669, 97415065, 66657387.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

